Advertisement

‘വൺ ലവ്’ ആംബാൻഡ് ധരിക്കുന്നതിൽ നിന്ന് പിന്മാറി ഏഴ് യൂറോപ്യൻ നായകൻമാർ

November 22, 2022
3 minutes Read

ഖത്തർ ലോകകപ്പിൽ ‘വൺ ലവ്’ ആം ബാൻഡ് അണിയില്ലെന്ന് യൂറോപ്യൻ ടീമുകൾ. മഴവിൽ ബാൻഡ് ധരിച്ച് കളത്തിലിറക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി ഇംഗ്ലണ്ടും ജർമനിയും മറ്റ് അഞ്ച് യൂറോപ്യൻ ടീമുകളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഫിഫയിൽ നിന്ന് കടുത്ത അച്ചടക്ക നടപടികളും വിലക്കുകളും നേരിടേണ്ടി വരുമെന്നതിനാലാണ് പുതിയ തീരുമാനം.(fifa world cup 2022 onelove armband)

സ്വവർഗാനുരാഗവും വ്യത്യസ്ത ലൈംഗിക ആഭിമുഖ്യവും നിയമവിരുദ്ധമായ ഖത്തറിൽ പ്രതിഷേധത്തിന്റെ ഭാഗമായി കൂടിയാണ് താരങ്ങൾ മഴവിൽ നിറമുള്ള ബാൻഡ് അണിയുകയെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ ‘നോ ഡിസ്‌ക്രിമിനേഷൻ’ (വിവേചനം അരുത്) എന്ന ആം ബാൻഡ് അണിഞ്ഞാണ് ഇറാനെതിരെ കളിക്കാനിറങ്ങിയത്.

Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി

ഖത്തർ ലോകകപ്പിൽ വൺ ലവ് ആം ബാൻഡ് അണിയാൻ ഉദ്ദേശമുണ്ടെന്ന് അറിയിച്ച് അസോസിയേഷനുകൾ ഫിഫയ്ക്ക് കത്തയച്ചിരുന്നു. പക്ഷെ, അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷനിൽ നിന്ന് മറുപടിയുണ്ടായില്ല. സ്വവർഗ വിവാഹങ്ങൾക്ക് കടുത്ത നിരോധനമുള്ള ഖത്തറിൽ തടവും പിഴയും വധശിക്ഷ വരെയും നിയമങ്ങളിലുണ്ട്.

‘ഞങ്ങളുടെ ക്യാപ്റ്റൻമാർ മൈതാനത്ത് ആം ബാൻഡുകൾ അണിഞ്ഞാൽ കടുത്ത നടപടികളുണ്ടാകുമെന്ന് ഫിഫ വ്യക്തമായ മുന്നറിയിപ്പ് നൽകി. മഞ്ഞക്കാർഡ് അടക്കമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ട അവസ്ഥയിലേക്ക് ഞങ്ങളുടെ കളിക്കാരെ തള്ളിവിടാൻ ഫുട്‌ബോൾ ഫെഡറേഷൻ എന്ന നിലയിൽ ഞങ്ങൾക്കാകില്ല. അതുകൊണ്ട് ഫിഫ ലോകകപ്പ് മത്സരങ്ങളിൽ ആം ബാൻഡുകൾ അണിയരുതെന്ന് ക്യാപ്റ്റൻമാർക്ക് നിർദേശം നൽകി,’- ഇംഗ്ലണ്ട്, വെയ്ൽസ്, ബെൽജിയം, ഡെൻമാർക്ക്, ജർമനി, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് ടീം അസോസിയേഷനുകൾ പ്രതികരിച്ചു.

Story Highlights : fifa world cup 2022 onelove armband

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top