Advertisement

മൂന്നാം ടി20; ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 161 റൺസ് വിജയലക്ഷ്യം

November 22, 2022
1 minute Read

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 161 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കീവികൾ 19.4 ഓവറിൽ 160 റൺസിൽ ഓൾ ഔട്ടായി. മുഹമ്മദ് സിറാജിന്റെയും അർഷ്ദീപ് സിംഗിന്റെയും മിന്നും പ്രകടനമാണ് കീവികളെ പിടിച്ചു കെട്ടിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ന്യൂസിലൻഡിന് വേണ്ടി ഡെവൺ കോൺവേയും ഗ്ലെൻ ഫിലിപ്‌സും അർദ്ധ സെഞ്ച്വറി നേടി. നിലവിൽ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യൻ ടീം. ഈ മത്സരം ജയിച്ചാൽ ടി20 പരമ്പര കൈപ്പിടിയിലൊതുക്കാനാവും.

Story Highlights : India vs New Zealand 3rd T20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top