നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഭീകരനെ വെടിവെച്ചുകൊന്നു

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയിലെ രണ്ടിടങ്ങളില്‍ ബിഎസ്എഫ് ഇടപെടല്‍. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാളെ ബിഎസ്എഫ് വെടിവച്ചുകൊന്നു, മറ്റൊരാളെ പിടികൂടി. ആര്‍.എസ്. പുര സെക്ടറില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് ഒരാള്‍ അതിര്‍ത്തിവേലി കടക്കാന്‍ ശ്രമിച്ചത്.
മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ മുന്നിലേക്ക് വന്നതോടെ ബിഎസ്എഫ് വെടിയുതിര്‍ത്തു. പാക് ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടായില്ലെന്നും സേന അറിയിച്ചു. പിന്നാലെ രാംഗഡ് സെക്ടറില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളെയും ബിഎസ്എഫ് പിടികൂടി.
Story Highlights : Pakistani intruder shot dead, another arrested along IB in J&K
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here