ലോകകപ്പ് സംഘാടനം; ഖത്തറിന് സൗദി കിരീടാവകാശിയുടെ അഭിനന്ദനം

ലോകകപ്പ് നടത്തിപ്പില്‍ ഖത്തറിനെ അഭിനന്ദിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മന്‍. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദിന് അയച്ച പ്രത്യേക സന്ദേശത്തിലാണ് സൗദിയുടെ അഭിനന്ദനം ബിന്‍ സല്‍മന്‍ അറിയിച്ചത്. ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തശേഷമാണ് സൗദി കിരീടാവകാശി ഖത്തര്‍ ഭരണാധികാരിക്ക് അഭിനന്ദനമറിയിച്ചത്.(saudi prince congratulated qatar for hosting world cup)
ഫിഫ ലോകകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങുകളുടെ മികവുറ്റ സംഘാടനത്തിന് താങ്കളെ അഭിനന്ദിക്കുന്നു എന്നാണ് സന്ദേശത്തിൽ പറയുന്നത്. ഖത്തറില്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങിനെത്തിയ തനിക്കും തന്നോടൊപ്പമുള്ള സംഘത്തിനും ഖത്തര്‍ നല്‍കിയ ഈഷ്മള സ്വീകരണത്തിനും സൗദി കിരീടാവകാശി നന്ദി അറിയിച്ചു.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
ഖത്തറിലെ ജനങ്ങള്‍ക്ക് ആരോഗ്യവും സന്തോഷവും ബിന്‍ സല്‍മന്‍ നേരുകയും ചെയ്തു. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ടീമിന് പിന്തുണയേകി ഖത്തര്‍ ടീമിന്റെ സ്‌കാര്‍ഫ് അണിഞ്ഞാണ് ബിന്‍ സല്‍മന്‍ ഗ്യാലറിയില്‍ മത്സരം വീക്ഷിച്ചത്. ഖത്തറിന് എല്ലവിധ പിന്തുണയും നല്‍കാന്‍ വിവിധ വകുപ്പുകളോട് സൗദി കിരീടാവകാശി നിര്‍ദേശവും നൽകി.
Story Highlights : saudi prince congratulated qatar for hosting world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here