‘ങാ ചുമ്മാതല്ല അർജന്റീന തോറ്റതെന്ന് വി ടി ബൽറാം;’ ജയം കണ്ട് കൂടെ കൂടിയതല്ലെന്ന് മറുപടിയുമായി ഷാഫി പറമ്പിൽ

ലോകകപ്പിൽ അർജന്റീന സൗദി അറേബ്യയോട് തോറ്റതിന് കാരണം കണ്ടെത്തി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.ടി. ബൽറാം. ങാ.. ചുമ്മാതല്ല എന്ന അടിക്കുറിപ്പോടെയാണ് ബൽറാം ചിത്രം പങ്കുവച്ചത്. തന്റെ സുഹൃത്തുക്കളും പാർട്ടിയിലെ സഹപ്രവർത്തകരുമായ എംഎൽഎ ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിലും ഖത്തറിൽ അർജന്റീനയുടെ കളി കാണാനെത്തിയിരുന്നു.(vt balram trolled shafi parambil after argentina lose)
ഇരുവരും ഗ്യാലറിയിൽ അർജന്റീനയുടെ ജഴ്സി ധരിച്ച് കൂളിങ് ഗ്ലാസ് ധരിച്ച് നിൽക്കുന്ന ചിത്രമാണ് അടിക്കുറിപ്പോടെയാണ് ബൽറാം ചിത്രം പങ്കുവെച്ചത്. ഷാഫിയും രാഹുലുമൊക്കെ കളി കാണാനെത്തിയതുകൊണ്ടാണ് അർജന്റീന തോറ്റതെന്ന് ഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു ബൽറാം.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
എന്നാൽ സൗദി അറേബ്യയോട് അർജന്റീന പരാജയപ്പെട്ടതിന് പിന്നാലെ തന്നെ ട്രോളിയ കോൺഗ്രസ് നേതാവ് വിടി ബൽറാമിനോട് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയും മറുപടി നൽകി.’ജയം കണ്ട് കൂടെ കൂടീയതല്ല..(ഫ്രഷ്.. ഫ്രെഷേയ് ) ശവത്തിൽ കുത്താതണ്ണാ…’, എന്നാണ് ഷാഫി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സിൽ കുറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ പരാജയം.
Story Highlights : vt balram trolled shafi parambil after argentina lose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here