ട്വന്റിഫോർ അമേരിക്കൻ അവാർഡ്‌സ് : ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സാം പിട്രോഡയ്ക്ക്; പുരസ്‌കാര വിതരണം ഡിസംബർ 2ന്

ട്വന്റിഫോർ അമേരിക്കൻ അവാർഡ്‌സിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സാം പിട്രോഡയ്ക്ക്. പുരസ്‌കാരം ഡിസംബർ 2ന് യുക്രീനിയൻ കൾച്ചറൽ സെന്ററിൽ വിതരണം ചെയ്യും. ( 24 american awards sam pitroda gets lifetime achievement award )
മികച്ച സംരംഭകൻ, സാങ്കേതിക വിദഗ്ധൻ.. വിശേഷണങ്ങൾ ഏറെയാണ് സത്യൻ ഗംഗാറാം പിട്രോഡയെന്ന സാം പിട്രോഡക്ക്. 1980 കളിൽ, ഇന്ത്യയുടെ വാർത്താവിനിമയ രംഗത്ത്, വിപ്ലവകരമായ മുന്നേറ്റത്തിന് അടിത്തറ പാകി. പുത്തൻ സാങ്കേതിക വിദ്യകളിലൂടെ, നിരവധി വികസന പദ്ധതികൾക്ക് രൂപം നൽകി. 1984ൽ, ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം, ഇന്ത്യയിലെത്തി. പിന്നീട് രാജീവ് ഗാന്ധി സർക്കാരിന്റെ സാമ്പത്തിക ഉപദേശഷ്ടാവായി. ഭാരത് സർക്കാരിന് കീഴിലെ ദേശീയ വിവര കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചു. സംസ്ഥാന സർക്കാരിന്റെ മെൻറ്റായി. താഴെത്തട്ടിൽ നിന്ന് പടിപടിയായി ഉയർന്ന് മാതൃകയായി.
വികസനമെന്നത് സ്വപ്നം മാത്രമല്ലെന്ന് പ്രവർത്തിയിലൂടെ തെളിയിച്ച വ്യക്തിയാണ് സാം പിട്രോഡ. വികസിത രാജ്യങ്ങളിൽ വാർത്താ വിതരണ രംഗത്ത് സ്വകാര്യവൽക്കരണം സാധ്യമാക്കിയ വേൾഡ് ടെൽ ലണ്ടനിൽ സ്ഥാപിച്ചു അദ്ദേഹം. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരിലേക്ക് വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കുന്നതിന് അതത് പ്രദേശങ്ങളഇൽ വികേന്ദ്രീകരണം സാധ്യമാക്കണം തുടങ്ങിയ ആശയങ്ങൾ ‘റീ ഡിസൈൻ ദ വേൾഡ്’ എന്ന പുസ്തകത്തിലൂടെ സാം പിട്രോഡ പങ്കുവയ്ക്കുന്നു.
Read Also: യുഎസിലെ വാൾമാർട്ട് ഷോറൂമിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു
ദീർഘവീക്ഷണവും പ്രായോഗിക പരിജ്ഞാനവും ഒത്തുചേർന്ന നേതൃപാടവത്തിന് രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. ക്യാബിനറ്റ് പദവി രാജ്യത്തിനകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും തന്റെ വികസന സ്വപ്നങ്ങളുമായി സാം പിട്രോഡ മുന്നേറുകയാണ്.
Story Highlights : 24 american awards sam pitroda gets lifetime achievement award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here