‘ആരാധകരെ മാസത്തിൽ ഒരിക്കൽ നേരിട്ടുകാണും’; തീരുമാനവുമായി വിജയ്

മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനവുമായി തമിഴ് താരം വിജയ്. വിജയ്‌യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കമാണ് വെബ്സൈറ്റിലൂടെ നടന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് തുടക്കമിട്ട് ഇന്നലെ ആരാധകരും ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തി.(actor vijay met his fans monthly in a year)
5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ആരാധകരുടെ മുന്നിലെത്തുന്നത്. പൊങ്കലിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ ‘വാരിസ്’ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടിൽ താരം നേരിൽ കാണുമെന്ന് അറിയിച്ചതിനെ തുടർന്ന് നൂറുകണക്കിന് ആരാധകരാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ വീടിനു മുന്നിൽ എത്തിച്ചേർന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ആരാധകർക്ക് പുറമേ വിജയ് മക്കൾ ഇയക്കത്തിന്റെ കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാന ഭാരവാഹികളും നടനെ കാണാനെത്തി.
Story Highlights : actor vijay met his fans monthly in a year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here