‘കുടുംബങ്ങളില്‍ പുരുഷാധിപത്യം സാധാരണം’; എന്‍സിഇആര്‍ടി പാഠപുസ്തകത്തിനെതിരെ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍

എന്‍സിഇആര്‍ടി ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തിലെ വിവാദ അധ്യായം ചൂണ്ടിക്കാട്ടി ഡല്‍ഹി കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ്. കുടുംബങ്ങളില്‍ പുരുഷന്മാരുടെ അക്രമ സ്വഭാവത്തെ സാധാരണമായി കാണിക്കുകയും സ്ത്രീകളെ സ്റ്റീരിയോടൈപ്പിക് രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പാഠഭാഗം തിരുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
പാഠപുസ്തകത്തില്‍, വീടുകളിലെ അതിക്രമം കുട്ടികള്‍ സ്വാഭാവികമായി കരുതാന്‍ കാരണമാകുന്നുവെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ‘ദി ലിറ്റില്‍ ഗേള്‍’ എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുകയും ഭയത്തോടെ കഴിയേണ്ടി വരികയും ചെയ്യുന്ന കെസിയ എന്ന പെണ്‍കുട്ടിയുടെ കഥയാണ് വിവരിക്കുന്നത്.
പാഠഭാഗം നീക്കം ചെയ്യുകയോ തിരുത്തുകയോ വേണമെന്ന കാട്ടി കമ്മീഷന്‍ അംഗം അനുരാഗ് കുന്ദു എന്‍സിഇആര്‍ടിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ എന്‍സിഇആര്‍ടി വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
Read Also: അരുൺ ഗോയലിന്റെ നിയമന ഫയലുകൾ ഹാജരാക്കണമെന്ന് സുപ്രീം കോടതി
കെസിയ തന്റെ പിതാവില്‍ നിന്ന് നിരന്തരം മര്‍ദനത്തിന് ഇരയാകാറുണ്ട്. എന്നാല്‍ പിതാവ് തനിക്ക് വേണ്ടി കുറേ കഷ്‌പ്പെടുന്നുണ്ടെന്നും ആ ടെന്‍ഷനിലാണ് ദേഷ്യപ്പെടുന്നതെന്നുമാണ് കെസിയ വിശ്വസിക്കുന്നത്.
അച്ഛന്‍ കെസിയയെ തല്ലുമ്പോഴോ നിലവിളിക്കുമ്പോഴോ എതിരെ നില്‍ക്കാന്‍ മുത്തശ്ശിയെയും കെസിയയെയുമാണ് സ്ത്രീ കഥാപാത്രങ്ങളായി പാഠഭാഗത്ത് കാണിക്കുന്നത്.
Story Highlights : child rights commission against ncert text book
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here