കൂടിയാലോചിച്ചില്ല; തരൂര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി കോട്ടയം ഡിസിസി

ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി കോട്ടയം ഡിസിസി. ജില്ലയിലെ നേതാക്കളുമായി കൂടിയാലോചിച്ചില്ലെന്നാണ് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്ന് കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് പറഞ്ഞു. ( dcc president on youth congress program tharoor participating )
പെട്ടെന്ന് നിശ്ചയിച്ചതല്ലാതെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ഡിസിസിയോട് ആലോചിക്കണമെന്നത് സംഘടനാപരമായ ഒരു രീതിയാണെന്ന് നാട്ടകം സുരേഷ് പറഞ്ഞു. എന്നാല്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള പരിപാടിയെക്കുറിച്ച് കൂടിയാലോചന നടത്തിയില്ല. യൂത്ത് കോണ്‍ഗ്രസിന്റെ കീഴ് വഴക്കം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read Also: തലശേരി ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ച് ശശി തരൂര്‍; കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് പ്രതികരണം
മലബാറില്‍ ഉള്‍പ്പെടെ ശശി തരൂരിന് വേദികള്‍ നിഷേധിച്ചതിന് പിന്നാലെയാണ് കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് കോട്ടയം മഹാസമ്മേളനത്തില്‍ ശശി തരൂര്‍ പങ്കെടുക്കുമെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററില്‍ പ്രതിപക്ഷ നേതാവിന്റെ പേരില്ല എന്നതും ശ്രദ്ധേയമാണ്. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പോസ്റ്റര്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Story Highlights : dcc president on youth congress program tharoor participating
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here