തുര്‍ക്കിയില്‍ 5.9 തീവ്രതയില്‍ ഭൂചലനം; 68 പേര്‍ക്ക് പരുക്ക്

തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 68 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. വടക്കുകിഴത്ത് തുര്‍ക്കിയില്‍ ബുധനാഴ്ചയുണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു. ഇസ്താംബൂളില്‍ നിന്ന് ഏതാണ്ട് 200 കിലോമീറ്റര്‍ അകലെ ദൂസ് പ്രവിശ്യയിലെ ഗോള്‍കായ നഗരത്തിലാണ് ഭൂചലനമുണ്ടായത്.(earthquake in turkey with a magnitude of 5.9)
പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ഭൂചലനം. വലിയ ശബ്ദവും കെട്ടിടങ്ങള്‍ തകരുന്നതും കണ്ട് പരിഭ്രാന്തരായ ആളുകള്‍ ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പലര്‍ക്കും പരുക്കേറ്റത്. പല ആളുകളും ഫഌറ്റുകളിലെയും മറ്റും ഉയരങ്ങളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
Read Also: യുഎസിലെ വാൾമാർട്ട് ഷോറൂമിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു
വലിയ ഭൂചലനത്തിന് പിന്നാലെ തുടര്‍ച്ചയായ ചെറുചലനങ്ങളും വിവിധ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേത്ത് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ നഗരത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Story Highlights : earthquake in turkey with a magnitude of 5.9
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here