Advertisement

മാർട്ടിനസിൻ്റെ ഗോൾ ഓഫ്സൈഡല്ല?; വാറിനും ഫിഫയ്ക്കുമെതിരെ രൂക്ഷ വിമർശനം

November 23, 2022
9 minutes Read

ലോകകപ്പിൽ കിരീടസാധ്യത കല്പിക്കപ്പെട്ടിരുന്ന അർജൻ്റീനയെ അട്ടിമറിച്ച സൗദി അറേബ്യയുടെ വിജയം വലിയ അലയൊലികളാണ് ഉണ്ടാക്കിയത്. സൗദിയുടെ ഓഫ്സൈഡ് തന്ത്രം ഏറെ പ്രശംസിക്കപ്പെട്ടു. ആകെ 10 തവണയാണ് സൗദി, അർജൻ്റീനയെ ഓഫ്സൈഡ് കെണിയിൽ കുടുക്കിയത്. ഇതിൽ നാലെണ്ണം ഗോളായിരുന്നു. എന്നാൽ, ഇതിൽ ഒരെണ്ണം ഗോളായിരുന്നു എന്നാണ് ഇപ്പോൾ ആരാധകർ അവകാശപ്പെടുന്നത്.

ഇൻ്റർ മിലാൻ ഫോർവേഡ് ലൗട്ടാരോ മാർട്ടിനസ് 28ആം മിനിട്ടിൽ നേടിയ ഗോൾ ഓഫ്സൈഡായിരുന്നില്ല എന്നാണ് അവകാശവാദം. വാർ കൂടി പരിഗണിച്ചാണ് റഫറി ഗോൾ ഓഫ്സൈഡ് വിളിച്ചത്. എന്നാൽ, മാർട്ടിനസിൻ്റെ തൊട്ടടുത്ത് നിൽക്കുന്ന സൗദി താരത്തിൻ്റെ പൊസിഷൻ മാത്രമേ വാർ പരിഗണിച്ചുള്ളൂ എന്നും, കുറച്ച് മാറി ലെഫ്റ്റ് ബാക്ക് യാസർ അൽശഹ്റാനി മാർട്ടിനസിനെ ഓൺസൈഡ് ആക്കി നിൽക്കുകയായിരുന്നു എന്നും ദൃശ്യങ്ങൾ പങ്കുവച്ച് ആരാധകർ പറയുന്നു.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജൻ്റീനയെ അട്ടിമറിച്ചാണ് സൗദി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചത്. 10ആം മിനിട്ടിൽ സൂപ്പർ താരം ലയണൽ മെസി ഒരു പെനാൽറ്റിയിലൂടെ അർജൻ്റീനയെ മുന്നിലെത്തിച്ചപ്പോൾ 48, 53 മിനിട്ടുകളിൽ സലേ അൽഷെഹ്‌രി, സാലെം അൽദൗവ്സരി എന്നിവർ സൗദിക്കായി ഗോൾ നേടുകയായിരുന്നു. ഓഫ് സൈഡ് തന്ത്രത്തിനൊപ്പം ഗോൾ പോസ്റ്റിനു കീഴിൽ അസാമാന്യ പ്രകടനം നടത്തിയ മൊഹമ്മദ് അൽ ഒവൈസും സൗദിയുടെ ഐതിഹാസിക ജയത്തിൽ നിർണായക പങ്കുവഹിച്ചു.

Story Highlights : lautaro martinez offside goal controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top