Advertisement

‘അവിടെ ഭയങ്കര ചൂടാ..കളിക്കാരൊക്കെ ക്ഷീണിച്ചു ..”; അർജന്റീനയുടെ തോൽവിയിൽ എം.എം മണി

November 23, 2022
Google News 2 minutes Read

അർജന്റീനയുടെ തോൽവിയിൽ അതിയായ ഖേദമുമുണ്ടമെന്ന് എം.എം മണി എം.എൽ.എ. ഇനിയുള്ള മത്സരത്തിൽ മുന്നിൽ വരുമെന്നാണ് പ്രതീക്ഷയെന്നും എംഎം മണി പറഞ്ഞു. എന്നാൽ അർജൻീനയുടെ തോൽവിക്ക് കാരണം ഖത്തറിലെ ചൂടാണെന്നും പകുതി കളിച്ചപ്പോഴേക്കും കളിക്കാരൊക്കെ ക്ഷീണിച്ചെന്നും മണി പറയുന്നു. ‘മെസി കൂടുതൽ കരുത്തോടെ തിരിച്ചുവരട്ടെ. ജയിച്ചവരെ അഭിനന്ദിക്കുന്നു.എന്നാൽ താനിപ്പോഴും അർജന്റീനയുടെ ആരാധകൻ തന്നെയാണെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.(mm mani about argentinas defeat)

Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി

നേരത്തെ, ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ആഘോഷിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ എം എം മണി മറുപടി നല്‍കിയിരുന്നു. കളി ഇനിയും ബാക്കിയാണ് മക്കളെ എന്നാണ് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്. ‘ചതിച്ചാശാനേ’ എന്ന് ഒറ്റവരിയെഴുതി എം എം മണിയെ ടാഗ് ചെയ്ത് മന്ത്രി വി ശിവന്‍കുട്ടിയും പോസ്റ്റ് ചെയ്തിരുന്നു.

സൗദി അറേബ്യ അർജന്റീനക്കെതിരെ ഐതിഹാസിക വിജയമാണ് നേടിയത്. ആദ്യ പകുതിയിൽ ലയണൽ മെസി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.

Story Highlights : mm mani about argentinas defeat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here