സന്നിധാനത്ത് നിലയ്ക്കാത്ത ഭക്തജന തിരക്ക്; മണിക്കൂറിൽ 2000 പേർ ഇന്ന് പതിനെട്ടാംപടി ചവിട്ടും

സന്നിധാനത്ത് ഭക്തജനതിരക്ക് തുടരുന്നു. പുലർച്ചെ മുന്നു മുതൽ തുടങ്ങിയ തിരക്ക് ഇപ്പോഴും നിലയ്ക്കാതെ തുടരുകയാണ്. ( sabarimala 2000 devotees enter per hour )
രാവിലെ മുതൽ തന്നെ ദർശനത്തിനത്തിന് എത്തിയവരുടെ നിര മരക്കൂട്ടം വരെ നീണ്ടു. പമ്പ മുതൽ തന്നെ തീർത്ഥാടകരെ 3 ഇടങ്ങളിൽ നിയന്ത്രിച്ചാണ് ശബരിമലയിലേക്ക് കടത്തിവിടുന്നത്.ഇന്നലെ 6000 തീർത്ഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയെന്നാണ് കണക്ക്.
ഇന്ന് മണിക്കൂറിൽ 2000 പേർ പതിനെട്ടാം പടി ചവിട്ടുന്നുവെന്നാണ് കണക്ക്. ഇന്ന് 12 മണി വരെ 28902 പേർ ദർശനം നടത്തി. 65000 ത്തിലധികം തീർത്ഥാടകർ ഇന്ന് ദർശനം നടത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. അപ്പം, അരവണ വിതരണവും സുഗമമായി തന്നെ നടക്കുന്നു. അരവണ ആവശ്യത്തിന് കരുതൽ ശേഖരം ഉണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
അതേ സമയം അപ്പാച്ചിമേട്ടിൽ ഹൃദയാഘാതം മൂലം തീർത്ഥാടകൻ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുരളീധരനാണ് മരിച്ചത്. ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെ പമ്പ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപതിയിലേക്ക് മാറ്റി.
Story Highlights : sabarimala 2000 devotees enter per hour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here