ബിഷപ്പുമാരെ കാണാന്‍ അനുമതി തേടി ശശി തരൂര്‍; അനുകൂല നിലപാടറിയിച്ച് സഭാ നേതൃത്വം

പാല, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണാന്‍ അനുമതി തേടി ഡോ.ശശി തരൂര്‍. മൂന്നാം തീയതി കോട്ടയത്ത് എത്തുമ്പോള്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ സന്ദര്‍ശിക്കും. കൂടിക്കാഴ്ചയ്ക്ക് സഭാനേതൃത്വം അനുകൂല നിലപാട് അറിയിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ്പിനെ കാണാനും അനുമതി തേടിയിട്ടുണ്ട്.(shashi tharoor will meet pala, kanjirappally bishops
ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനെ കുറിച്ചും ഇന്ന് തരൂര്‍ നിലപാട് വ്യക്തമാക്കി. നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ കാണുകയും ചെയ്യും. തന്റെ ഭാഗത്തുനിന്ന് തെറ്റിദ്ധാരണ ഉണ്ടായിട്ടില്ല. മന്നം ജയന്തിക്ക് പങ്കെടുത്താല്‍ ആര്‍ക്കാണ് ദോഷം?. തന്നെ ക്ഷണിച്ചത് അംഗീകാരമായി കാണുന്നു. 2024ല്‍ മത്സരിക്കുമോ എന്ന് പാര്‍ട്ടി തീരുമാനിക്കും. വിമാനത്തില്‍ വച്ച് വി ഡി സതീശനെ കണ്ട് ഹലോ പറഞ്ഞെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ലെന്നും തരൂര്‍ പറഞ്ഞു.
Read Also: ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം
അതേസമയം ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ കോട്ടയം ഡിസിസി തള്ളി. ജില്ലയിലെ നേതാക്കളുമായി കൂടിയാലോചിച്ചില്ലെന്നാണ് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്ന് കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് പറഞ്ഞു.
Story Highlights : shashi tharoor will meet pala, kanjirappally bishops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here