Advertisement

തലസ്ഥാനത്ത് വീണ്ടും മ്യൂസിയം മോഡല്‍ ആക്രമണം

November 24, 2022
Google News 1 minute Read

തിരുവനന്തപുരത്ത് വീണ്ടും മ്യൂസിയം മോഡല്‍ ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ അക്രമി തള്ളിയിട്ടു. വഞ്ചിയൂർ കോടതിക്ക് സമീപമുള്ള റോഡിലാണ് സംഭവം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതിയുടെ സിസിറ്റിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ സ്‌കൂട്ടറില്‍ എത്തിയ ആള്‍ ആക്രമിക്കാൻ ശ്രമിച്ചു. ശബ്ദം ഉണ്ടാക്കിയതോടെ യുവതിയെ തള്ളിയിട്ടു. പിന്നീട് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. സംഭവത്തിൽ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

Story Highlights : Another museum model attack in thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here