തൃശൂരില്‍ ബസിന് നേരെ വീണ്ടും ‘കബാലിയുടെ’ ആക്രമണം; മുന്‍ വശത്തെ ചില്ലിന് താഴെ കുത്തി ആന ബസ് ഉയര്‍ത്തി

തൃശൂര്‍ ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് നേരെ വീണ്ടും കബാലി എന്ന കൊമ്പനാനയുടെ ആക്രമണം. ഇന്നലെ രാത്രി എട്ട് മണിയോടെ അമ്പലപ്പാറ ഒന്നാം ഹെയര്‍ പിന് വളവില്‍ വെച്ചാണ് സംഭവം. ഏറെ നേരം ബസ് കടത്തിവിടാതെ റോഡിലൂടെ നടന്ന ആന പെട്ടന്ന് അക്രമാസക്തനാകുകയായിരുന്നു. തിരികെ ഓടി വന്ന ആന ബസിന്റെ മുന്‍ വശത്തെ ചില്ലിന് താഴെ കുത്തി ബസ് ഉയര്‍ത്തി. ആളപായമില്ല.
ഷോളയാര്‍ പവര്‍ഹൗസ് മുതല്‍ ആന ബസ് കടത്തി വിടാതെ റോഡിലൂടെ നടക്കുകയായിരുന്നു. രാത്രി ഏട്ടരയോടെ മലക്കപ്പാറയില്‍ എത്തേണ്ട ബസ് രാത്രി 11 മണിയോടെയാണ് എത്തിയത്.
Story Highlights : elephant kabali attacked ksrtc bus Thrissur
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!