Advertisement

ഇന്ത്യൻ ജഴ്സിയിൽ മറ്റൊരു മലയാളി; ബംഗ്ലാദേശ് പര്യടനത്തിനുള്ള എ ടീമിൽ രോഹൻ കുന്നുമ്മൽ

November 24, 2022
Google News 10 minutes Read

ഇന്ത്യൻ ജഴ്സിയിൽ മറ്റൊരു മലയാളി. പാലക്കാട് ജനിച്ച് കോഴിക്കോട് വളർന്ന രോഹൻ എസ് കുന്നുമ്മലാണ് ബംഗ്ലാദേശിനെതിരായ ‘എ’ സ്ക്വാഡിൽ ഇടം നേടിയത്. രണ്ട് ചതുർദിന മത്സരങ്ങളാണ് ബംഗ്ലാദേശ് ‘എ’ ടീമിനെതിരെ ഇന്ത്യ ‘എ’ ടീം കളിക്കുക. ഈ മാസം 29ന് ആദ്യ മത്സരവും ഡിസംബർ ആറിന് രണ്ടാം മത്സരവും നടക്കും.

രോഹനൊപ്പം ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ നയിച്ച യാഷ് ധുൽ, 2020 അണ്ടർ 19 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ യശസ്വി ജയ്സ്വാൾ, കഴിഞ്ഞ ഏതാനും സീസണുകളായി ഹൈദരാബാദിനു വേണ്ടി തകർത്ത് കളിക്കുന്ന യാഷ് ധുൽ, ഏറെക്കാലമായി അസാമാന്യ സ്ഥിരതയോടെ കളിക്കുന്ന മുംബൈ താരം സർഫറാസ് ഖാൻ, ബറോഡയുടെ ഓൾറൗണ്ടർ ആതിത് ഷേത് തുടങ്ങിയവരും ടീമിൽ ഇടം നേടി. മുതിർന്ന താരങ്ങളായ ചേതേശ്വർ പൂജാരയും ഉമേഷ് യാദവും ഉൾപ്പെടുന്ന ടീമിനെ ബംഗാൾ താരം അഭിമന്യു ഈശ്വരനാണ് നയിക്കുക. പൂജാര, ഉമേഷ്, വിക്കറ്റ് കീപ്പർ കെഎസ് ഭരത് എന്നിവർ രണ്ടാം മത്സരത്തിൽ മാത്രമേ കളിക്കൂ.

അതേസമയം, ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ ബംഗാൾ ഓൾറൗണ്ടർ സർഫറാസ് അഹ്‌മദും മധ്യപ്രദേശ് പേസർ കുൽദീപ് സെനും ഇടം നേടി. പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്കും യാഷ് ദയാലിനും പകരക്കാരായാണ് യുവതാരങ്ങൾ ടീമിലെത്തിയത്.

India A squad for 1st four-day game: Abhimanyu Easwaran (C), Rohan Kunnummal, Yashasvi Jaiswal, Yash Dhull, Sarfaraz Khan, Tilak Varma, Upendra Yadav (wk), Saurabh Kumar, Rahul Chahar, Jayant Yadav, Mukesh Kumar, Navdeep Saini, Atit Sheth

India A squad for 2nd four-day game: Abhimanyu Easwaran (C), Rohan Kunnummal, Yashasvi Jaiswal, Yash Dhull, Sarfaraz Khan, Tilak Varma, Upendra Yadav (wk), Saurabh Kumar, Rahul Chahar, Jayant Yadav, Mukesh Kumar, Navdeep Saini, Atit Sheth, Cheteshwar Pujara, Umesh Yadav, KS Bharat (wk)

Story Highlights : rohan kunnummal india a team bangladesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here