Advertisement

മലയാള സിനിമയില്‍ ഇത് ആദ്യം, ത്രില്ലടിപ്പിക്കാന്‍ ‘ഹയ’യില്‍ റോബോ ഫൈറ്റും; ആവേശത്തോടെ ആരാധകര്‍

November 24, 2022
Google News 3 minutes Read

മലയാള സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി റോബോ ഫൈറ്റ്. വാസുദേവ് സനല്‍ സംവിധാനം ഹയ എന്ന ചിത്രത്തിലാണ് റോബോ ഫൈറ്റ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിനു മുന്നോടിയായി നിര്‍ണ്ണായകപ്രാധാന്യമുള്ള സീനിലാണ് അത്യന്തം ആക്ഷന്‍ പാക്ക്ഡ് ആയ റോബോ ഫൈറ്റ് ഒരുക്കിയിരിക്കുന്നത്. ‘കാന്താര’ യടക്കം സിനിമകളുടെ ഗ്രാഫിക്സ് തയ്യാറാക്കിയ പ്രമുഖ ഗ്രഫിക്സ് ഗ്രൂപ്പായ ലവകുശയാണ് റൊബോട്ടിക് ഫൈറ്റ് സൃഷ്ടിച്ചിരിക്കുന്നത്.

എഞ്ചിനീയറിംഗ് കോളജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 25 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. 24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ക്യാംപസ് ത്രില്ലര്‍ ചിത്രമാണ് ഹയ.

‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, ഭരത്, ശംഭു മേനോന്‍, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അണിനിരക്കുന്നു.

ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ് , ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, ശ്രീരാജ്, സണ്ണി സരിഗ , വിജയന്‍ കാരന്തൂര്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.

മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീതം. സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍ , സതീഷ് ഇടമണ്ണേല്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര, ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുല്‍ മജീദ്, വരുണ്‍ സുനില്‍ ,ബിനു സരിഗ , വിഷ്ണു സുനില്‍ എന്നിവരാണ് ഗായകര്‍.

Read Also: വീണ്ടും വാനമ്പാടി മാജിക്; മനം കവര്‍ന്ന ചിത്രയുടെ താരാട്ട് പാട്ട്, ‘ഹയ’യിലെ പുതിയ ഗാനം പുറത്ത്

ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -എസ്. മുരുഗന്‍, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ -സണ്ണി തഴുത്തല. ഫിനാന്‍സ് കണ്‍ട്രോളര്‍- മുരളീധരന്‍ കരിമ്പന.അസോ. ഡയറക്ടര്‍ -സുഗതന്‍, ആര്‍ട്ട് -സാബുറാം, മേയ്ക്കപ്പ്-ലിബിന്‍ മോഹന്‍, സ്റ്റില്‍സ് -അജി മസ്‌ക്കറ്റ്, വി എഫ് എക്സ്- ലവകുശ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പി ആര്‍ ഒ- വാഴൂര്‍ ജോസ് , ആതിര ദില്‍ജിത്ത്.

Story Highlights : Thrilling robot fight in Haya Movie Malayalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here