ഗുജറാത്തിൽ ബിജെപിക്കായി പ്രചാരണത്തിനിറങ്ങി വിദേശികൾ; ഞെട്ടിക്കുന്നതെന്ന് ടിഎംസി

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വിദേശ പൗരന്മാർ ബിജെപിക്കായി പ്രചാരണത്തിനിറങ്ങിയത് വിവാദത്തിൽ. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വിദേശികൾ പ്രചാരണത്തിൻ്റെ ഭാഗമാകുന്ന വീഡിയോ ബിജെപി ഗുജറാത്ത് ഘടകം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.
‘ഇത് ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ ഗുരുതരമായ വിദേശ ഇടപെടലിന് തുല്യമാണ്. കൂടാതെ 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യയിലെ വിസ നിയമങ്ങളുടെയും ലംഘനമാണ് സംഭവിച്ചിരിക്കുന്നത്.’ – തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) പ്രവർത്തകനും ദേശീയ വക്താവുമായ സാകേത് ഗോഖലെ ആരോപിക്കുന്നു.
"You have a great leader. Trust your leader."#ભરોસાની_ભાજપ_સરકાર#કમળ_ખીલશે_ગુજરાત_જીતશે pic.twitter.com/RkPQ3Ha801
— BJP Gujarat (@BJP4Gujarat) November 23, 2022
സംഭവം ഞെട്ടിക്കുന്നതാണെന്നും ബിജെപിയുടെ ഷാൾ ധരിച്ച് പ്രചാരണത്തിനിറങ്ങിയ വിദേശികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഷാൾ ധരിച്ചു നിൽക്കുന്ന വിദേശികളുടെ വീഡിയോ ബിജെപി ഗുജറാത്ത് ഘടകമാണ് പുറത്തുവിട്ടത്. ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതും വീഡിയോയിൽ കേൾക്കാം.
Story Highlights : TMC leader demands action against ‘foreigners’ at BJP rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here