Advertisement

ബ്രസീലിന് ജയത്തുടക്കമാവുമോ ?- ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം

November 24, 2022
Google News 1 minute Read
Twentyfour YouTube poll Brazeel fifa

ബ്രസീലിന് ജയത്തുടക്കമാവുമോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 63000 പേർ പങ്കെടുത്ത പോളിൽ 62 ശതമാനം പേർ ബ്രസീൽ വിജയിക്കും എന്ന് അഭിപ്രായപ്പെട്ടു. 28 ശതമാനം പേർ ബ്രസീൽ വിജയിക്കില്ല എന്ന് വോട്ട് ചെയ്തപ്പോൾ 10 ശതമാനം പേർ കളി സമനിലയിൽ പിരിയുമെന്ന് അഭിപ്രായപ്പെട്ടു. ( Twentyfour YouTube Poll ).

വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്. ലോകകപ്പിലെ ജയ പരാജയങ്ങൾ പ്രവചനാതീതം ആണെന്നാണ് കഴിഞ്ഞ കളികൾ സൂചിപ്പിക്കുന്നതെന്നും പുതിയ ടീമുകൾ ഉയർന്നു വരട്ടെയെന്നുമായിരുന്നു ടെൽസ എന്ന പ്രേക്ഷകയുടെ കമന്റ്. ബ്രസീൽ ജയിക്കും എന്ന് വിചാരിക്കുന്നുവെന്നും സെർബിയ ശക്തമായ ടീമാണെന്നുമാണ് ജിന്റോ എന്ന പ്രേക്ഷകന്റെ പ്രതികരണം.

മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.

Story Highlights : Twentyfour YouTube poll Brazeel fifa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here