Advertisement

സർക്കാർ ലൈഫ് പദ്ധതി പൂർണമായും പൊളിച്ചു നിരത്തി: ചെറിയാൻ ഫിലിപ്പ്

November 25, 2022
Google News 2 minutes Read

പുതിയ സർക്കാർ ഒന്നര വർഷത്തിനുള്ളിൽ ലൈഫ് മിഷൻ ഭവന പദ്ധതി പൂർണമായും പൊളിച്ചു നിരത്തിയെന്ന് മുൻ ലൈഫ് മിഷൻ കോർഡിനേറ്ററും കോൺഗ്രസ് നേതാവുമായ ചെറിയാൻ ഫിലിപ്പ്. (cheriyan pilip against state govt life mission project)

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ടരലക്ഷം പേർക്ക് വീട് നൽകിയെങ്കിലും ഭൂരഹിതരായ പതിനായിരത്തോളം പേർക്ക് മാത്രമാണ് പാർപ്പിടം ലഭിച്ചത്. ഇവർക്കായുള്ള ഫ്ലാറ്റ് നിർമ്മാണം എല്ലായിടത്തും ഇപ്പോഴും പ്രതിസന്ധിയിലാണ്. ലൈഫ് പദ്ധതി തുടരുന്ന കാര്യത്തിൽ പുതിയ സർക്കാരിന് ഒരു താത്പര്യവുമില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ലൈഫ് പദ്ധതി പൊളിച്ചു നിരത്തി: ചെറിയാൻ ഫിലിപ്പ്
ലൈഫ് മിഷൻ ഭവന പദ്ധതി പുതിയ സർക്കാർ ഒന്നര വർഷത്തിനുള്ളിൽ പൂർണ്ണമായും പൊളിച്ചു നിരത്തിയെന്ന് മിഷൻ കോർഡിനേറ്റർ ആയിരുന്ന ചെറിയാൻ ഫിലിപ്പ്

ലൈഫ് പദ്ധതിയുടെ പുതിയ ഗുണഭോക്താക്കളായി നാലര ലക്ഷം കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കിലും സർക്കാരിന്റെയോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ രണ്ടു വർഷത്തെ ബജറ്റുകളിൽ ലൈഫ് പദ്ധതിക്ക് പണം വക കൊള്ളിച്ചിട്ടില്ല. ഹഡ്കോയിൽ നിന്നും വായ്പയ്ക്ക് സർക്കാർ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ല. ഹഡ്‌കോയിൽ നിന്നും ഇതിനകം വാങ്ങിയ വായ്പയുടെ കട കുടിശിക ഒന്നും തിരിച്ചടച്ചിട്ടില്ല. കേന്ദ്ര സഹായവും പ്രതീക്ഷിക്കേണ്ടതില്ല.

പുതിയ പട്ടികയിൽ വാസയോഗ്യമായ വീടുകളുള്ള പലരും രാഷ്ട്രീയ പരിഗണനയുടെ പേരിൽ മാനദണ്ഡ രഹിതമായി കടന്നു കൂടിയിട്ടുണ്ട്. പുറമ്പോക്കുകളിലും വഴിയോരങ്ങളിലും കഴിയുന്ന റേഷൻ കാർഡോ മേൽവിലാസമോ ഇല്ലാത്ത ഒരു ലക്ഷത്തിലധികം പേർക്ക് അപേക്ഷ പോലും സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർക്കായാണ് ലൈഫ് പദ്ധതി തുടങ്ങിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ടരലക്ഷം പേർക്ക് വീട് നൽകിയെങ്കിലും ഭൂരഹിതരായ പതിനായിരത്തോളം പേർക്ക് മാത്രമാണ് പാർപ്പിടം ലഭിച്ചത്. ഇവർക്കായുള്ള ഫ്ലാറ്റ് നിർമ്മാണം എല്ലായിടത്തും ഇപ്പോഴും പ്രതിസന്ധിയിലാണ്. ലൈഫ് പദ്ധതി തുടരുന്ന കാര്യത്തിൽ പുതിയ സർക്കാരിന് ഒരു താല്പര്യവുമില്ല.

Story Highlights : cheriyan pilip against state govt life mission project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here