ബൈനോകുലറിനുള്ളില്‍ മദ്യം നിറച്ച് സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ആരാധകന്‍ പിടിയില്‍

ഫിഫ ലോകകപ്പ് മത്സരവേദിയിൽ ബൈനാകുലറിനുള്ളില്‍ മദ്യം ഒളിപ്പിച്ച് സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. കഴിഞ്ഞ ദിവസം നടന്ന മെക്സിക്കോ-പോളണ്ട് മത്സരം കാണാനായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനെത്തിയ മെക്സിക്കന്‍ ആരാധനാണ് പിടിയിലായത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുന്ന വിഡിയോ പുറത്തുവന്നു.(Fan Tries To Sneak Alcohol Inside Qatar World Cup Stadium In Binoculars)
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകന്‍റെ കൈയില്‍ നിന്ന് ബൈനോകുലര്‍ വാങ്ങി പരിശോധിക്കുന്നതാണ് വിഡിയോയിലുള്ളത്. മണത്തുനോക്കിയശേഷം അത് മദ്യമാണെന്ന് അവര്‍ സ്ഥിരീകരിക്കുന്നതും വിഡിയോയിലുണ്ട്.
Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
ബൈനോകുലറിലൂടെ നോക്കുമ്പോള്‍ ഒന്നും കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ അത് അഴിച്ചു പരിശോധിച്ചപ്പോഴാണ് മദ്യത്തിന്‍റെ മണമടിച്ചത്. എന്നാല്‍ ഇത് മദ്യമല്ലെന്നും ഹാന്‍ഡ‍് സാനിറ്റൈസറാണെന്നുമാണ് ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് വാദിച്ചത്.
Story Highlights : Fan Tries To Sneak Alcohol Inside Qatar World Cup Stadium In Binoculars
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here