ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരിയായ ആരോഗ്യത്തിന് ഏറെ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ചൂടും കൂടുമ്പോൾ ശരീരത്തിലെ ജലാംശം വേഗത്തില്‍ നഷ്ടപ്പെടും. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്ന പേര്. അന്തരീക്ഷത്തിലെ ചൂടുകാരണം ശരീരത്തിലെ താപനിലയും വർധിക്കും. അതുകൊണ്ട് തന്നെ നിര്‍ജലീകരണാവസ്ഥയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നന്നായി വെള്ളം കുടിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഒരു കുപ്പി വെള്ളം കൈയില്‍ കരുതുന്നത് ഇപ്പോഴും നല്ലതാണ്. അതുപോലെ തന്നെ പഴം ജ്യൂസുകള്‍ കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. തള്ളിമത്തന്‍ ജ്യൂസ്, നാരങ്ങാവെള്ളം, നെല്ലിക്ക ജ്യൂസ്, കുക്കുമ്പര്‍ ജ്യൂസ് എന്നിവയൊക്കെ കുടിക്കുന്നത് ആരോഗ്യകരമാണ്.
ചൂടുകാലത്ത് ആണെങ്കിൽ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ സംഭാരം വളരെ നല്ലതാണ്. ഈ സമയത്ത് ചായയുടെയും കാപ്പിയുടെയും ഉപയോഗം പരമാവധി ഒഴിവാക്കുന്നത് നല്ലത്. ഇവ ശരീരത്തിലെ താപനില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ചായയ്ക്കും കാപ്പിയ്ക്കും പകരം തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുന്നതും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ചൂടുകാലത്ത് ഫാസ്റ്റ് ഫുഡുകള്‍ കഴിക്കുന്നതും അത്ര ഗുണകരമല്ല.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here