കൊച്ചിയിൽ വ്യാജ നമ്പർ പ്ലേറ്റുമായി ടൂറിസ്റ്റ് ബസ് പിടിയിൽ

കൊച്ചിയിൽ വ്യാജ നമ്പർ പ്ലേറ്റുമായി ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ. മറ്റൊരു ടൂറിസ്റ്റ് ബസിൻ്റെ നമ്പറുമായാണ് വാഹനം എത്തിയത്. പിടിച്ച വാഹനത്തിന് പെർമിറ്റും ഇൻഷുറൻസുമില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. തിരുവനന്തപുരം കാട്ടാക്കടയിലുള്ള സ്പാർട്ടൻസ് ബസാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.
തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയതാണ് ബസ്. ഈ നമ്പറിൽ ഉള്ള യഥാർത്ഥ വാഹനം തിരുവനന്തപുരത്ത് നിന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.
Story Highlights : Tourist bus caught with fake number plate in Kochi
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!