Advertisement

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ അതിജയിക്കും; അഹമ്മദ് ദേവര്‍കോവിൽ

November 26, 2022
Google News 3 minutes Read

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനുള്ള കുത്സിത ശ്രമങ്ങളെ സര്‍ക്കാര്‍ അതിജയിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക തൊഴില്‍ ടൂറിസം മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പുരോഗതി അഗണനീയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ ആരംഭിച്ച സമരത്തെ തുടര്‍ന്ന് ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച മന്ത്രിതല സബ് കമ്മറ്റി സമരക്കാരുമായി വിവിധ തരത്തിലും തലങ്ങളിലും നടത്തിയ ചര്‍ച്ചയുടെ ഭാഗമായി സമര നേതാക്കള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിക്കുകയും ഇതു പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും ചെയ്തതാണ്. അവ ചുവടെ ചേര്‍ക്കുന്നു.

  1. സ.ഉ.(കൈ)നം.7/2022/DMD തീയതി 01/09/2022 (പുനരധിവാസം നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ തീരശോഷണം മൂലം മാറി താമസിക്കേണ്ടവര്‍ക് പ്രതിമാസ വീട് വാടക ഇനത്തില്‍ 5500/- രൂപ സര്‍ക്കാര്‍ നല്‍കും)
  2. സ.ഉ(സാധാ)നം.4132/2022/RD തീയതി 12/10/2022 (മുട്ടത്തറ വില്ലേജില്‍ താമസിക്കുന്നവരുടെ പുനരധിവാസത്തിനായി ക്ഷീര വകുപ്പിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 8 ഏക്കര്‍ ഭൂമി മത്സ്യബന്ധന വകുപ്പിന് കൈമാറിയത് സംബന്ധിച്ച്)
  3. സ.ഉ(സാധാ)നം.660/2022/F&P തീയതി 22/10/2022 (മുതലപ്പൊഴിയിലെ മത്സ്യബന്ധന തുറമുഖ പ്രദേശത്ത് അടക്കടിയുണ്ടാകുന്ന അപകട സംബന്ധമായ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിന് CWPRS ന് ചുമതലപ്പെടുത്തിയത് സംബന്ധിച്ച്)
  4. സ.ഉ(സാധാ)നം.631/2022/F&PD തീയതി 06/10/2022 (തീരശോഷണത്തെ കുറിച്ച് പഠിക്കുവാനുള്ള വിദഗ്ദ സമിതി രൂപീകരിച്ചത് സംബന്ധിച്ച്)
  5. സ.ഉ(സാധാ)നം.270/2022/F&P തീയതി 30/04/2022 (വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുന്ന എഞ്ചിനുകള്‍ക്ക് മണ്ണെണ്ണ വിതരണം നടത്തുന്നത് സംബന്ധിച്ച്)

മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചുപോന്നത്. ഇതിന്റെ ഭാഗമാണ് മത്സ്യതൊഴിലാളികളുമായി ബന്ധപ്പെട്ട അഞ്ച് ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കൈകൊണ്ട നിലപാട്. എന്നാല്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖം സംസ്ഥാനത്തിന്റെ സാമ്പത്തിക തൊഴില്‍ ടൂറിസം മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പുരോഗതി അഗണനീയമാണ്. ഈ പദ്ധതിയെ അട്ടിമാറിക്കാനുള്ള കുത്സിത ശ്രമങ്ങളെ സര്‍ക്കാര്‍ അതിജയിക്കും.

Story Highlights: Government will defeat attempts to sabotage Vizhinjam project; Ahmed Devarkovil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here