Advertisement

അസൗകര്യം ഉള്ളത് കൊണ്ടാണ് നേരിട്ടെത്താത്തത്, കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ ഓൺലൈനായി പങ്കെടുക്കും: കെ.സുധാകരൻ

November 26, 2022
2 minutes Read

പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഓണ്‍ലൈനായി പങ്കെടുക്കും. അസൗകര്യം ഉള്ളത് കൊണ്ടാണ് നേരിട്ടെത്താത്തതെന്നാണ് സുധാകരന്‍റെ വിശദീകരണം. ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ടുനിൽക്കാനായിരുന്നു മുൻ തീരുമാനം.

ശശി തരൂരും കെപിസിസി നേതൃത്വവും തമ്മിലെ ഭിന്നതക്കിടെ കെ സുധാകരൻ വിട്ടുനിൽക്കുന്നുവെന്ന വാർത്തകൾ ഓൺലൈൻ ആയി പങ്കെടുക്കുമെന്ന് ഒടുവിൽ അറിയിച്ചത്. തരൂരും സുധാകരനും ഒരുമിച്ച് വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി. അതേസമയം പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരിട്ട് പങ്കെടുക്കും.

Read Also: തരൂരിനൊപ്പം പങ്കെടുക്കില്ല ; പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ കൊച്ചി കോണ്‍ക്ലേവില്‍ സുധാകരന്‍ ഉണ്ടാവില്ല

ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക. പരിപാടിയില്‍ ശശി തരൂരും വി ഡി സതീശനും പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയിൽ എത്തില്ല. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂര്‍ പങ്കെടുക്കുക. വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിലാകും വി ഡി സതീശൻ പങ്കെടുക്കുക.

Story Highlights : K Sudhakaran Will Participate Professional Congress Program Online

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top