Advertisement

‘ആ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു; പക്ഷേ.. ’; റിച്ചാർലിസൺ മാതൃകയെന്ന് മന്ത്രി എം ബി രാജേഷ്

November 26, 2022
3 minutes Read

മയക്കുമരുന്ന് ലഹരിയെ ഫുട്ബോൾ ലഹരികൊണ്ട്‌ അതിജീവിച്ച ബ്രസീൽ താരം റിച്ചാലിസണിന്റെ വാക്കുകൾ മാതൃകയെന്ന് മന്ത്രി എം ബി രാജേഷ്. റിച്ചാർലിസണെ മാതൃകയാക്കാം. റിച്ചാർലിസന്റെ അക്രോബാറ്റിക്‌ ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ലക്ഷ്യം കാണാമെന്നും എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.(m b rajesh praises richarlison’s goal and his words)

ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കങ്ങൾക്കൊപ്പം റിച്ചാർലിസൺ പറഞ്ഞ വാക്കുകളും ചേർത്തുവയ്ക്കുകയാണ് മന്ത്രി എം.ബി രാജേഷ്. അക്രോബാറ്റിക്സ് ഷോട്ടിലൂടെ റിച്ചാലിസൺ നേടിയ ഗോൾ ലോകകപ്പിന്റെ തന്നെ മികച്ച ഗോളുകളിൽ ഒന്നായി ഇതിനോടകം മാറിയിട്ടുണ്ട്.

Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

റിച്ചാർലിസൺ പറയുന്നത്‌ കേൾക്കുക
‘എന്റെ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു. കൂട്ടുകാരിൽ പലരും ആ വഴിക്ക്‌ പോയി. എളുപ്പത്തിൽ കൂടുതൽ പണം കിട്ടുമായിരുന്നു അവർക്ക്‌. എനിക്കതിന്‌ കഴിഞ്ഞില്ല. ആ പണം എന്നെ ഭ്രമിപ്പിച്ചതുമില്ല. ഞാൻ ചോക്ലേറ്റും ഐസ്ക്രീമും വിറ്റുനടന്നു. ഇടദിവസങ്ങളിൽ കാറുകൾ കഴുകി. പട്ടിണിയാണെങ്കിലും അതെന്നെ വിഷമിപ്പിച്ചില്ല’
മയക്കുമരുന്ന് ലഹരിയെ ഫുട്ബോൾ ലഹരികൊണ്ട്‌ അതിജീവിച്ച റിച്ചാർലിസണെ മാതൃകയാക്കാം. റിച്ചാർലിസന്റെ അക്രോബാറ്റിക്‌ ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ലക്ഷ്യം കാണാം.

Story Highlights : m b rajesh praises richarlison’s goal and his words

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top