Advertisement

ലോകകപ്പ് കാണാനെത്തിയ ഹരിയെ കാത്തിരുന്നത് 2 കോടി രൂപയുടെ സമ്മാനം !

November 26, 2022
2 minutes Read
malayalee hari won big ticket

ലോകകപ്പ് കാണാൻ ഖത്തറിലെത്തിയ ഹരി ജയറാമിനെ കാത്തിരുന്നത് ഇരട്ടി സന്തോഷം. ലോകകപ്പ് കാണുക എന്ന ആഗ്രഹ സഫലീകരണത്തിനൊപ്പം വമ്പൻ ലോട്ടറി കൂടി അടിച്ച് ഭാഗ്യം വന്ന വഴിയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഹരി ജയറാം. ( malayalee hari won big ticket )

ഇന്നലെ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഹരി ജയറാമാണ് വിജയി. പത്ത് ലക്ഷം ദിർഹം അഥവാ രണ്ട് കോടിയിലേറെ രൂപയാണ് ഹരിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ലോകകപ്പ് കാണാൻ യുഎഇയിൽ നിന്ന് ഖത്തറിലെത്തിയപ്പോഴാണ് ഹരി ഈ സന്തോഷ വാർത്ത അറിയുന്നത്.

കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ താമസിക്കുകയാണ് ഹരി. ഒന്നര വർഷമായി രണ്ട് സുഹൃത്തുക്കളുമായി ചേർന്നാണ് ഹരി ബിഗ് ടിക്കറ്റ് വാങ്ങി തുടങ്ങിയത്. യുഎഇയിൽ ഹോട്ടൽ മാനേജരായി പ്രവർത്തിക്കുകയാണ് ഹരി.

Story Highlights : malayalee hari won big ticket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top