ജോത്സ്യന്റെ വാക്കുകേട്ട് പാമ്പിന് മുന്നില്‍ നാവ് നീട്ടി; 54കാരന് അണലി കടിയേറ്റു

ജോത്സ്യന്റെ വാക്ക് കേട്ട് പാമ്പിന് മുന്നില്‍ നാവ് നീട്ടി നിന്നയാളുടെ നാവില്‍ കടിച്ച് പാമ്പ്. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. 54കാരനായ രാജ എന്ന യുവാവിനാണ് ദാരുണമായ അനുഭവമുണ്ടായത്. പാമ്പ് കടിയേറ്റ യുവാവ് ചികിത്സിലാണ്.
എന്നും രാത്രി കിടക്കുമ്പോള്‍ രാജ ദുഃസ്വപ്‌നങ്ങള്‍ കാണുന്നത് പതിവായിരുന്നു. ഇതിനൊരു പരിഹാരം കാണാന്‍ രാജ തന്റെ ഗ്രാമത്തിലുള്ള ഒരു ജോത്സ്യനെ പോയി കണ്ടു. ദുഃസ്വപ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍പ്പ ക്ഷേത്രത്തില്‍ പോയി ചില വഴിപാടുകള്‍ കഴിപ്പിക്കാന്‍ ജോത്സ്യന്‍ രാജയെ ഉപദേശിച്ചു. ജോത്സ്യന്റെ വാക്കുകള്‍ അതേപടി കേട്ട രാജ സര്‍പ്പ ക്ഷേത്രത്തിലെത്തുകയും വഴിപാടുകളും പൂജകളും നടത്തുകയും ചെയ്തു.
ജ്യോത്സ്യന്റെ നിര്‍ദേശത്തില്‍ പൂജകള്‍ നടത്തുന്നതിനൊപ്പം അണലിയുടെ മുന്നില്‍ നാവ് നീട്ടാനും രാജയ്ക്ക് ഉപദേശം കിട്ടി. ഇതനുസരിച്ച രാജ, സര്‍പ്പ ക്ഷേത്രത്തില്‍ വച്ച് അണലിയുടെ മുന്‍പിലെത്തുകയും അഭിമുഖമായി നാവ് മൂന്നുതവണ അണലിക്ക് നേരെ നീട്ടുകയും ചെയ്തു. ഒടുവില്‍ 54കാരനായ രാജയുടെ നാവില്‍ അണലി കടിച്ചു.
Read Also: ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിന് മർദ്ദനം
ഇതുകണ്ട ക്ഷേത്രത്തിലെ പൂജാരി ഉടന്‍ തന്നെ രാജയുടെ നാവ് മുറിച്ചെടുക്കുകയും അതുമായി ഈറോഡ് മണിയന്‍ മെഡിക്കല്‍ സെന്ററില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രാജ ബോധരഹിതനാവുകയും ചെയ്തു. രാജയുടെ അറ്റുപോയ നാവ് ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു. വിഷമേറ്റ രാജയ്ക്ക് ചികിത്സ നല്‍കുകയും ചെയ്തു.
Story Highlights : man loses his tongue to snake bite
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here