പ്രണയാതുരരായി മഞ്ജിമയും ഗൗതം കാർത്തിക്കും; പ്രീ-വെഡ്ഡിംഗ് ചിത്രങ്ങൾ

നടി മഞ്ജിമ മോഹൻ വിവാഹിതയാകുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് തെന്നിന്ത്യ, പ്രത്യേകിച്ച് മലയാളികൾ കേട്ടറിഞ്ഞത്. ഇക്കാര്യം തരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ ഇരുവരുടേയും പ്രീ വെഡ്ഡിംഗ് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നടൻ ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ വരൻ. 2019 ൽ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
1997 ലെ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ മഞ്ജിമ മോഹൻ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ താരമായി വളർന്നത്. മയിൽപീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്. 2016 ൽ ചിമ്പുവിനൊപ്പം അച്ചം എൻപത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ മഞ്ജിമ തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി.
Story Highlights : manjima mohan pre wedding pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here