Advertisement

പോളണ്ട് മുന്നിൽ (1-0), പെനാലിറ്റി പാഴാക്കി സൗദി

November 26, 2022
Google News 1 minute Read

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ സൗദി അറേബ്യയ്ക്കെതിരേ പോളണ്ട് മുന്നിൽ (1-0). 39 ആം മിനിറ്റിൽ പിയോറ്റര്‍ സിയെലിന്‍സ്‌കിയാണ് പോളണ്ടിനായി വലകുലുക്കിയത്. ബോൾ പൊസഷനിൽ പോളണ്ട് മുന്നിൽ നിന്നെങ്കിലും, ആദ്യ 35 മിനിറ്റിൽ സൗദി അറേബ്യയുടെ പ്രതിരോധം തകർക്കാൻ പോളണ്ടിന് കഴിഞ്ഞില്ല. പോളണ്ടിനായി ക്രിസ്റ്റ്യൻ ബീലിക്ക് സ്‌കോറിങ്ങിന് അടുത്തെത്തിയെങ്കിലും ലഭിച്ച കോർണറിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഹെഡ്ഡർ ലൈനിന് തൊട്ടുമുമ്പ് സലേ അൽഷെഹ്‌രി തടഞ്ഞു. ഒപ്പമെത്താൻ സൗദിക്ക് അവസരം ലഭിച്ചെങ്കിലും പെനാൽറ്റി പാഴാക്കി. ദൗസാരിയെടുത്ത കിക്ക് ഗോൾകീപ്പർ തട്ടിയകറ്റി. ​

Story Highlights : Poland vs Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here