ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല

ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഇറക്കാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇളവ് നൽകുന്നതിലൂടെ ഇങ്ങനെ എല്ലാ രാഷ്ട്രീയ കൊലപാതകികളും ജയിലിൽ നിന്നിറങ്ങുമെന്നും വയനാട് ജില്ലാ സ്പെഷ്യൽ കൺവെൻഷനിൽ ചെന്നിത്തല പറഞ്ഞു.
പാൽ വില വർധന ജനങ്ങൾക്ക് ഇടുത്തി പോലെയാണ്. ഇന്ത്യയിൽ മദ്യത്തിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
കേന്ദ്ര ഭരണം എല്ലാവരെയും ഭിന്നിപ്പിച്ചു. ഭാരത് ജോഡോ യാത്ര എല്ലാവരെയും ഒന്നിപ്പിക്കാൻ വേണ്ടിയുള്ളതാണ്. സ്വന്തം കാര്യത്തിന് വേണ്ടിയല്ല രാഹുൽ ഗാന്ധി യാത്ര നടത്തുന്നത്. ഇന്ത്യക്കാർക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : ramesh chennithala t p chandrasekharan murder case prisoners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here