അടിതെറ്റി സൗദി, പോളണ്ടിന് ഇരട്ടഗോൾ വിജയം

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ എതിരില്ലാതെ 2 ഗോളിന് സൗദി അറേബ്യയെ തകർത്ത് പോളണ്ട്. 39 ആം മിനിറ്റിൽ പിയോറ്റര്‍ സിയെലിന്‍സ്‌കിയും 82 ആം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുമാണ് പോളണ്ടിനായി വലകുലുക്കിയത്. പോളിഷ് നിരയെ വിറപ്പിച്ച സൗദിക്ക് തലയെടുപ്പോടെ അർ-റയ്യാനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നിന്നും മടങ്ങാം.
ആദ്യ പകുതിയിൽ സൗദിയും പോളണ്ടും ഒപ്പത്തിനൊപ്പമുള്ള മത്സരമാണു കാഴ്ചവച്ചത്. എന്നാൽ 39–ാം മിനിറ്റില്‍ ഗോൾ നേടി പോളണ്ട് മുന്നിൽ എത്തി. പിയോറ്റര്‍ സിയെലിന്‍സ്‌കിയാണ് പോളണ്ടിനായി ആദ്യം വലകുലുക്കിയത്. 44-ാം മിനിറ്റില്‍ സൗദി അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. അല്‍ ഷെഹ്‌രിയെ ബിയാലെക് വീഴ്ത്തിയതിനെത്തുടര്‍ന്ന് വാറിലൂടെയാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. സൂപ്പര്‍താരം സാലി അല്‍ ഷെഹ്‌രിയാണ് കിക്കെടുത്തത്. എന്നാൽ ദൗസാരിയെടുത്ത കിക്ക് ഗോൾകീപ്പർ തട്ടിയകറ്റി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ മടക്കാൻ സൗദി ശ്രമം തുടങ്ങി. 56–ാം മിനിറ്റിൽ സൗദി താരം സലിം അൽ ദാവസരിയുടെ ഷോട്ട് പോളണ്ട് ഗോളി സെസ്നി സേവ് ചെയ്തു. 81-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി പോളണ്ടിനായി രണ്ടാം ഗോൾ നേടി. സൗദി അറേബ്യയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയും ഏതാനും അവസരങ്ങൾ പാഴാക്കിയതുമാണ് സൗദിക്ക് തിരിച്ചടിയായത്. ജയത്തോടെ നാലു പോയിന്റുമായി സി ഗ്രൂപ്പിൽ പോളണ്ട് ഒന്നാമതെത്തി.
Story Highlights : Robert Lewandowski Stars With Goal, Assist As Poland Beat Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here