വയനാട് പേരിയ വനമേഖലയിൽ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

വയനാട് പേരിയ വനമേഖലയിൽ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
മാനന്തവാടി തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ വന്നശേഷം നവംബർ 25നു ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു ഇരുവരും. ഇവരെ കാണാത്തയതിനെ തുടർന്ന് മാനന്തവാടി പൊലീസിൽ പരാതിയും നൽകിയിരുന്നു. മുൻപ് താമസിച്ച സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ മാറി കണ്ടതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.
Read Also: ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല
പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ പേരിയ 35നും എച്ചിപ്പൊയിലിനും ഇടയിൽ ഫോറസ്റ്റ് ഭാഗത്ത് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചതാകാമെന്ന് സംശയിക്കുന്ന തെളിവുകളും ലഭിച്ചു. ജോസഫിനു 83 ഉം, അന്നക്കുട്ടിക്ക് 74 ഉം വയസായിരുന്നു. മാനന്തവാടി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
Story Highlights : elderly couple was found dead after consuming poison in the forest area of Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here