പി ടി ഉഷ ഒളിമ്പിക്ക് അസോസിയഷേൻ അധ്യക്ഷയാകും

പി ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയഷേൻ അധ്യക്ഷയാകും. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് എതിരില്ല. സീനിയർ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിൻറ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകൾ മാത്രമാണുള്ളത്.(pt usha indian olympic association president)
പത്രിക സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോൾ പി ടി ഉഷക്ക് എതിരാളികളില്ല. തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഡിസംബർ 10 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.നേരത്തെ ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം പി.ടി ഉഷ പറഞ്ഞിരുന്നു.
Story Highlights : pt usha indian olympic association president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here