നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു

നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു. സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം.
അഭിമുഖത്തിനിടെ അവതാരകയെ അധിക്ഷേപിച്ച സംഭവത്തിൽ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞത് പരിഗണിച്ചു കൊണ്ടാണ് പ്രൊഡ്യൂസർ അസോസിയേഷൻ ഏർപെടുത്തിരുന്ന വിലക്ക് നീക്കിയത് . മാപ്പ് പറഞ്ഞ സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്നും അവതാരിക അറിയിച്ചിരുന്നു. നിർമാതാക്കളുടെ സംഘടനയ്ക്ക് അവതാരക പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടനെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചിരുന്നത്.
കേസ് ഒത്തുതീർപ്പായെങ്കിലും വിലക്കിയ നടപടിയിൽ ഉടൻ പുനരാലോചനയില്ലെന്നായിരുന്നു അന്ന് അസോസിയേഷന്റെ നിലപാട്. വിലക്ക് ഏർപ്പെടുത്തി രണ്ട് മാസത്തിനു ശേഷം ആണ് പ്രൊഡ്യൂസ് അസോസിയേഷൻ നടന് എതിരെയുളള വിലക്ക് ഇപ്പോൾ പിൻവലിച്ചത്.
Story Highlights : sreenath bhasi ban uplifted
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!