Advertisement

മണ്ഡല മകരവിളക്ക് തീർഥാടനം; 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി കഴിഞ്ഞു

November 28, 2022
Google News 2 minutes Read

മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി കഴിഞ്ഞു. അപ്പം അരവണ വിൽപ്പനയിലാണ് ഏറ്റവും കൂടുതൽ വരുമാനമുണ്ടായത്. ഇന്നുമുതൽ തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സ്പോട്ട് ബുക്കിങ് തുടങ്ങി. അരവണ ക്ഷാമം വരില്ലെന്നും കുടിവെള്ള വിതരണത്തിൽ അടക്കമുള്ള അപാകതകൾ പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മണ്ഡല കാലം തുടങ്ങി ആദ്യ 10 ദിവസത്തെ ശബരിമല വരുമാനം 52,55,56,840 രൂപയാണ്.(10 day sabarimala income has crossed 52 crores)

അപ്പം വിറ്റുവരവ് 2.58 കോടിയും അരവണയുടെ വരവ് 23.57 കോടിയുമാണ്. 12.73 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ ആകെ വരവ് 9.92 കോടിയായിരുന്നു. ദിവസം ശരാശരി രണ്ടരലക്ഷം ടിൻ അരവണ വിൽക്കുന്നുണ്ട്. 51 ലക്ഷം കണ്ടെയ്നർ സ്റ്റോക്കുണ്ട്.

Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’

കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഭക്തജന പ്രവാഹമാണ് ശബരിമലയിൽ. മണ്ഡല കാല തീർഥാടനം ആരംഭിച്ച് 11 ദിവസം ആകുമ്പോൾ 6 ലക്ഷത്തോളം തീർഥാടകർ ശബരിമലയിൽ തീർഥാടനം നടത്തിയെന്നാണ് ഔദ്യോഗികമായ കണക്ക്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ മണ്ഡല കാലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്തിരുന്നത്. എന്നാൽ അതുമാറി ഇന്നാണ് ഏറ്റവും കൂടുതൽ തീർഥാടകർ ഓൺലൈനായി ബുക്ക് ചെയ്‌ത ദിവസം. 90,000 തീർഥാടകരാണ് ഓൺലൈനായി ബുക്ക് ചെയ്‌തത്‌.

Story Highlights: 10 day sabarimala income has crossed 52 crores

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here