എസ്‌യുവിയിൽ ഇടിച്ച പിക്കപ്പ് ട്രക്ക് മറിഞ്ഞ് ബൈക്കിൽ ഇടിച്ചു; വിഡിയോ

യുണൈറ്റഡ് സ്റ്റേറ്റ്സിലെ മാലിബുവിലെ ട്രാഫിക് ലൈറ്റിന് സമീപം നടന്ന അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു കറുത്ത എസ്‌യുവിയിൽ ഇടിച്ചതിന് ശേഷം ഒരു കൂറ്റൻ പിക്കപ്പ് ട്രക്ക് ഒരു മോട്ടോർ സൈക്കിൾ യാത്രികനെ വന്നിടിക്കുന്നതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നവംബർ 14 നാണ് ഭയാനകമായ മൾട്ടി-വെഹിക്കിൾ അപകടം നടന്നത്. ട്വിറ്ററിലാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്.
Here's video from a motorcyclist of that fatal crash that happened in Malibu on Nov 14. pic.twitter.com/Mf6bUNGZYL
— Downtown LA Scanner (@DowntownLAScan) November 27, 2022
വിഡിയോയിൽ, തെക്കൻ കാലിഫോർണിയയിലെ തിരക്കേറിയ പസഫിക് കോസ്റ്റ് ഹൈവേയിൽ നിന്ന് ഇടത്തോട്ട് തിരിയാൻ മോട്ടോർ സൈക്കിൾ യാത്രികൻ കാത്തിരിക്കുന്നത് കാണാം. വേഗത്തിലാണ് ട്രാഫിക് നീങ്ങുന്നത്. പക്ഷേ റോഡിൽ നിരവധി കാറുകൾക്കിടയിലൂടെ ക്രോസ് ചെയ്യാനുള്ള ശ്രമത്തിൽ കറുത്ത എസ്‌യുവി ഹൈവേയിലേക്ക് സിപ്പ് ചെയ്യുകയായിരുന്നു.
ഞൊടിയിടയിൽ എസ്‌യുവി ഒരു വലിയ ചാരനിറത്തിലുള്ള പിക്കപ്പ് ട്രക്കിൽ ഇടിച്ച് മറിഞ്ഞ് മോട്ടോർസൈക്കിളിൽ വന്നിടിക്കുകയായിരുന്നു.
Story Highlights: Caught On Camera: Pickup Truck Slams Into Motorbike After Being Hit By SUV
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here