സർക്കാർ കെ റെയിലിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ

സർക്കാർ കെ റെയിലിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് റവന്യുമന്ത്രി കെ.രാജൻ. പദ്ധതിയിൽ നിന്ന് പിൻമാറിയതായുള്ള ഉത്തരവ് ഇല്ല. ഭൂമി ഏറ്റെടുക്കൽ നടപടി റെയിൽവേയുടെ അന്തിമ അനുമതി കിട്ടിയ ശേഷം മതി എന്ന നിലപാടിലാണ് ഉത്തരവിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി ( government has not withdrawn K Rail K Rajan ).
സർക്കാർ കെ റെയിലിൽ നിന്ന് പിൻമാറിയിട്ടില്ല. സർക്കാർ കൂട്ടായി എടുക്കേണ്ട തീരുമാനമാണത്. നിലവിൽ അങ്ങനെ തീരുമാനിച്ചിട്ടില്ല. ഭൂമിയേറ്റെടുക്കലിന് കേന്ദ്ര സർക്കാർ അനുമതി ലഭ്യമാകണം. പൂർണാനുമതി ലഭ്യമാകും വരെ ഉദ്യോഗസ്ഥരെ മറ്റു മേഖലയിലേക്ക് വിന്യസിക്കുക മാത്രമാണ് ചെയ്തതെന്നും റവന്യു മന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു വിളിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക് പുനർ വിന്യസിക്കും. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നത് പതിനൊന്ന് യൂണിറ്റുകളെയായിരുന്നു. 11 ജില്ലകളിലെ 193 വില്ലേജുകളിലാണ് പഠനം നടക്കേണ്ടത്. 45 വില്ലേജുകളിൽ മാത്രമാണ് ഇതുവരെ പഠനം നടന്നത്. അതിശക്തമായ പ്രതിഷേധം മൂലം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് മഞ്ഞക്കുറ്റിയിട്ടുള്ള പഠനം സർക്കാർ നിർത്തിയിരുന്നു. ജിയോ ടാഗിംഗും മാപ്പിംഗു വഴി പഠനമെന്ന് പറഞ്ഞെങ്കിലും എതിർപ്പ് മൂലം പഠനം മാസങ്ങളായി പാതിവഴിയിലാണ്. കേന്ദ്രവും റെയിൽവെ ബോർഡും അനുമതി നൽകില്ലെന്ന് ആവർത്തിച്ച് സൂചിപ്പിക്കുന്നതിനിടെയാണ് സർക്കാരിന്റെ പിന്മാറ്റം.
Story Highlights: government has not withdrawn K Rail K Rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here