‘ഇഞ്ഞി മെസി കപ്പെടുക്കും’; കളിയാക്കിയവർക്കുള്ള മറുപടി മെസി കൊടുത്തു; അർജന്റീന ആരാധിക ലുബ്‌ന

‘ഇഞ്ഞി മെസി കപ്പെടുക്കും, എന്നെ കളിയാക്കിയവർക്കുള്ള മറുപടി മെസി കൊടുത്തുകഴിഞ്ഞെന്ന് അർജന്റീന ആരാധകരുടെ പ്രതിനിധിയായി മാറിയ 7 വയസുകാരി ലുബ്ന ഫാത്തിമ. അർജന്റീന ആദ്യ മത്സരത്തിൽ സൗദിയോടു പരാജയപ്പെട്ടപ്പോൾ മെസിയുടെ കടുത്ത ആരാധികയായ ലുബ്നയെ ചിലർ കളിയാക്കിയിരുന്നു. എന്നാൽ അവർക്കുള്ള മറുപടി ലുബ്‌ന നൽകുന്നു.(lubna fatima response after agentina victory)
‘ഞാൻ പറഞ്ഞു വേൾഡ് കപ്പ് മെസി എടുത്തിട്ടേ പോകുവെന്ന് എന്നെ കളിയാക്കിവർക്കുള്ള മറുപടി മെസി കൊടുത്തുകഴിഞ്ഞു. കളിയാക്കിവർക്ക് തക്ക മറുപടി തന്നെ ഞാൻ കൊടുത്തു. ബ്രസീൽ പൊട്ടും അവർക്ക് പറഞ്ഞാൽ മനസിലാവില്ല. ഇനിയുള്ള മത്സരങ്ങൾ അർജന്റീന വിജയിക്കും. മെസിക്ക് വയസായിയില്ല ലോകകപ്പ് നേടി ഇനിയും കളിക്കും’ ലുബ്‌ന പറയുന്നു.
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
മെസിയെ തൊട്ടുകളിച്ചതോടെ വിധം മാറിയ ലുബ്ന അവരോട് ഒറ്റയ്ക്കു വാദിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു. അന്ന് ലുബ്ന പറഞ്ഞത് ഇനിയും കളിയുണ്ടല്ലോ, മെസി ജയിക്കുമെന്നാണ്. ശനിയാഴ്ച അർധരാത്രി നടന്ന കളിയിൽ അത് സംഭവിക്കുകയും ചെയ്തു. അന്ന് കളിയാക്കിയവരുടെ കൂടെ അതേ സ്ഥലത്തിരുന്ന് ഉറക്കമൊഴിച്ച് ലുബ്ന കളി കണ്ടു. മെസി ഗോളടിച്ചപ്പോൾ ആർത്തു വിളിക്കുകയും, ജയിച്ചപ്പോൾ അന്ന് കളിയാക്കിയവരെ തിരിച്ചു കളിയാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം അർജന്റീന ആരാധകർ ഈ മിടുക്കിക്ക് ഒരു സൈക്കിൾ വാങ്ങി നൽകിയിരുന്നു. ചില ഉദ്ഘാടന പരിപാടികളും വന്നു തുടങ്ങിയിട്ടുണ്ട്. എന്തായാലും മെസി കപ്പും കൊണ്ടേ പോകൂ എന്നാണ് ലുബ്ന പറയുന്നത്.
Story Highlights : lubna fatima response after agentina victory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here