Advertisement

തീപാറുന്നു; ജര്‍മനിക്ക് ജീവന്മരണക്കളി; നേരിടുന്നത് കരുത്തരെ

November 28, 2022
Google News 2 minutes Read

ജര്‍മനി-സ്‌പെയ്ന്‍ തീപാറും പോരാട്ടം ആരംഭിച്ചു. അപ്രതീക്ഷിത തോല്‍വി നല്‍കിയ വാശിയും ജീവന്മരണ പോരാട്ടമാണെന്നതിന്റെ സമ്മര്‍ദവും ജര്‍മിനിക്ക് ചൂടുപകരുമെങ്കില്‍ മിന്നുന്ന ജയം നല്‍കിയ ആത്മവിശ്വാസമാകും സ്‌പെയിനിനെ നയിക്കുക. 4-3-3 ശൈലിയിലാണ് ഇരു പരിശീലകരും ടീമുകളെ അണിനിരത്തിയിരിക്കുന്നത്. സെര്‍ജി ബുസ്‌കെറ്റ്‌സും ഗാവിയും പെഡ്രിയുമുള്ള കരുത്തരുടെ സ്പാനിഷ് പടയെയാണ് ജര്‍മനി നേരിടുന്നത്. (Spain vs Germany FIFA World Cup 2022 Live)

തോറ്റാല്‍ രണ്ടാം ഗ്രൂപ്പ് സ്റ്റേജ് എലിമിനേഷനില്‍ കുറഞ്ഞ് മറ്റൊന്നുമാകില്ല തങ്ങളുടെ വിധിയെന്ന് ജര്‍മനിക്ക് അറിയാം. ഹെഡ് കോച്ച് ഹാന്‍സി ഫ്‌ളിക്കിനുമേല്‍ സമ്മര്‍ദമേറിയിട്ടുമുണ്ട്. ജപ്പാന്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഫ്‌ളിക്ക് പരിഹാരം കണ്ടിരിക്കുമെന്നാണ് പ്രതീക്ഷകള്‍.

ഗോള്‍ വലയ്ക്ക് കീഴില്‍ മാനുവല്‍ ന്യൂയറും പ്രതിരോധത്തില്‍ റുഡികറും സുല്ലേയും മധ്യനിരയില്‍ ഗുണ്ടോകനും കിമിച്ചും ഗ്നാബറിയും മുന്നേറ്റത്തില്‍ മുള്ളറും മുസ്യാലയും ഉള്ളപ്പോള്‍ കരുത്താരായ സ്പാനിഷ് പട പോലും വിറയ്ക്കും.

Story Highlights : Spain vs Germany FIFA World Cup 2022 Live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here