Advertisement

ലോകത്ത് എട്ടിലൊരാൾ കുടിയേറ്റക്കാരെന്ന് ലോകാരോഗ്യസംഘടന

November 29, 2022
Google News 2 minutes Read

ലോക ജനസംഖ്യയിൽ എട്ടിലൊരാൾ കുടിയേറ്റക്കാരെന്ന് ലോകാരോഗ്യസംഘടന. അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം 28.1 കോടിയിലേറെ വരും. കോടിക്കണക്കിന് ആളുകൾക്ക് പറയാൻ ഒരു രാജ്യമില്ലെന്നും ഡബ്ള്യു.എച്ച്.ഒ. പറയുന്നു. കാലാവസ്ഥാവ്യതിയാനം, അസമത്വം, സംഘർഷങ്ങൾ, മനുഷ്യക്കടത്ത്, ജനസംഖ്യപ്പെരുപ്പം എന്നിവയാണ് കുടിയേറ്റക്കാരുടെ എണ്ണംകൂടാനുള്ള പ്രധാന കാരണങ്ങൾ.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നടക്കുന്ന ഗ്ലോബൽ സ്കൂൾ ഓൺ റെഫ്യൂജി ആൻഡ് മൈഗ്രന്റ് ഹെൽത്തിന്റെ മൂന്നാംപതിപ്പിന്റെ ഭാഗമായുള്ള പ്രസ്താവനയിലാണ് ഡബ്ല്യു.എച്ച്.ഒ. ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

കുടിയേറ്റവും പലായനവും മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. സാംസ്കാരികവും ഭാഷാപരവുമായ അകൽച്ചകൾ, സാമ്പത്തികബുദ്ധിമുട്ടുകൾ, വിവേചനം എന്നിവ കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും മികച്ച ആരോഗ്യസേവനം ലഭിക്കുന്നതിന് തടസമാകുന്നുവെന്ന് ലോകാരോഗ്യസംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസിസ് പറഞ്ഞു.

Story Highlights: Globally one in eight people today are migrants: WHO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here