17 വയസുകാരി കരൾ പകുത്തുനൽകാൻ അനുമതി തേടിയ ഹർജി; തീരുമാനമെടുക്കാൻ കൂടുതൽ സമയം തേടി മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ

17വയസ്സുകാരി കരൾ പകുത്തു നൽകാൻ അനുമതി തേടിയ ഹർജിയിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം തേടി മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ. കരൾ സ്വീകരിക്കേണ്ട രോഗിയുടെ നിലവിലെ അവസ്ഥ മോശമാണെന്നും ഇന്നത്തെ സ്‌കാനിംഗ് നടപടികൾ കൂടി പൂർത്തിയാക്കിയ ശേഷം കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ കോടതിയെ അറിയിച്ചു. ( 17 year old girl liver donation )
തൃശൂർ കോലഴി സ്വദേശി പി.പി. ദേവനന്ദ നൽകിയ ഹർജിയിലാണു നടപടി. എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ പിതാവിന് വേണ്ടിയാണ് പതിനേഴുകാരി കരൾ നൽകുന്നത്. നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് അവയവം ദാനം ചെയ്യാനാകില്ല. തന്റേത് പ്രത്യേക കേസായി പരിഗണിക്കണമെന്നാണ് ദേവനന്ദയുടെ ആവശ്യം.
Story Highlights: 17 year old girl liver donation
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here