എയിംസ് സെർവർ തുടർച്ചയായ ഏഴാം ദിവസവും നിശ്ചലം; ഡി.ആർ.ഡി.ഒയുടെ സഹായം തേടി

വിവര ചോർച്ചയിൽ എയിംസ്, ഡി.ആർ.ഡി.ഒയുടെ സഹായം തേടി. ഡി.ആർ.ഡി.ഒയിൽ നിന്നും 4 പുതിയ സെർവറുകൾ വാങ്ങാൻ തീരുമാനം.എയിംസ് ഡയറക്ടർ ഡോ. എം ശ്രീനിവാസ് ന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.സൈബർ സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി എയിംസ് അധികൃതർ അറിയിച്ചു. വിവര ചോർച്ച സംബന്ധിച്ച കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നു.
എയിംസ് സെർവർ തുടർച്ചയായ ഏഴാം ദിവസവും നിശ്ചലമാണ്. എന്നാൽ ഇ – ഹോസ്പിറ്റൽ വിവരങ്ങൾ വീണ്ടെടുത്തു. ഡയറക്ടർ ഡോ. എം ശ്രീനിവാസ് ന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന വകുപ്പ് മേധാവികളുടെ യോഗത്തിൽ ഡി.ആർ.ഡി.ഒയിൽ നിന്നും 4 സർവരുകൾ വാങ്ങാൻ തീരുമാനിച്ചു.
സൈബർ സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി എയിംസ് അധികൃതർ വ്യക്തമാക്കി.അഡ്മിഷൻ, പരിശോധനാ റിപ്പോർട്ട് തയ്യാറാക്കൽ, ബില്ലിംഗ് നടപടികൾ എല്ലാം മാന്വൽ രീതിയിലാക്കിയത് ആശുപത്രിയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
സർവർ ഹാക്കിംഗിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയാണ്.എൻ.ഐ.എയുടെ അന്വേഷണം ആഭ്യന്തര വകുപ്പിൻ്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്. റോയും ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Read Also: കേരളത്തിൽ എയിംസ് : നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കം നിരവധി വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ എയിംസ് ആശുപത്രിയുടെ സർവറിലുണ്ട്. വാക്സീന്‍ പരീക്ഷണത്തിന്‍റെ നിര്‍ണ്ണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിവര ചോർച്ച ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്.
Story Highlights: AIIMS Delhi seeks assistance from DRDO amid Cyber attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here