പ്രതിഫലം 3400 കോടി രൂപ! ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോർട്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോർട്ട്. 3400 കോടി രൂപയ്ക്ക് അൽ നാസറിൽ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർക്കയുടെ റിപ്പോർട്ട് പ്രകാരം റോണോയ്‌ക്ക് 400 മില്യൺ യൂറോയാകും ആകെ പ്രതിഫലം എന്ന് പറയുന്നു. (cristiano ronaldo to saudi arabia club-report)
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
റൊണാൾഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. മുപ്പത്തിയേഴുകാരനായ താരത്തിൻറെ 2 വർഷത്തേക്കുള്ള കൂടുമാറ്റം ജൂണിന് ശേഷമാകും എന്നും റിപ്പോർട്ടിലുണ്ട്.
രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകൾക്ക് ക്ലബ് സിആർ7ന് നന്ദി പറഞ്ഞു. വിവാദഅഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു. യുണൈറ്റിൽ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടാംവരവിൽ 54 കളിയിൽ 27 തവണ വലകുലുക്കി. 2003 മുതൽ 2009 വരെയായിരുന്നു യുണൈറ്റഡിൽ റോണോയുടെ ആദ്യ കാലം.
Story Highlights: cristiano ronaldo to saudi arabia club-report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here