പി.എസ്.സിയിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനം

പി.എസ്.സിയിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനം. അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനാണ് പി.എസ്.സി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ ആശ്രയിക്കുന്നത്. റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടതിനെ തുടര്‍ന്നാണ് താല്‍ക്കാലിക നിയമനം. 20 തസ്തികകളിലേക്കാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുന്നത്.
സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും നിയമനം നടത്തുന്നത് പി.എസ്.സിയാണ്. പരീക്ഷ നടത്തുകയും റാങ്ക് ലിസ്റ്റ് തയാറാക്കുകയും നിയമന ശുപാര്‍ശ നല്‍കുന്നതും പി.എസ്.സിയാണ്. എന്നാല്‍ പി.എസ്.സിയിലെ അസിസ്റ്റന്റ് തസ്തികയില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞിട്ട് എട്ടു മാസമായി. പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ടുമില്ല. ആദ്യ ഘട്ട പരീക്ഷ കഴിഞ്ഞുവെങ്കിലും അന്തിമ പരീക്ഷ ഉള്‍പ്പെടെ ഇനിയും ബാക്കിയുണ്ട്. ഇതിനു ശേഷം മാത്രമേ റാങ്ക് ലിസ്റ്റ് തയാറാക്കുകയുള്ളൂ.
കമ്മിഷന്റെ പ്രവര്‍ത്തനം സുഗമമായി കൊണ്ടു പോകാന്‍ ജീവനക്കാരുമില്ല. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക നിയമനം നടത്താന്‍ തീരുമാനിച്ചത്. വിവാദമാക്കേണ്ടെന്ന വിലയിരുത്തലില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും നിയമനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. യോഗ്യത വ്യക്തമാക്കി ഇക്കാര്യം ആവശ്യപ്പെട്ട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് പി.എസ്.സി അറിയിപ്പ് നല്‍കി. 20 തസ്തികകളിലേക്കാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള നിയമനം. റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നതു വരെ ഇതു തുടരാനാണ് നീക്കം.
Story Highlights: Employment Exchange Recruitment in PSC also
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here