Advertisement

ഗുജറാത്തിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

November 30, 2022
2 minutes Read
gujrat election first phase tomorrow

ഗുജറാത്തിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 89 സീറ്റുകളിലേക്ക് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 788 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.നിർണായക മണ്ഡലങ്ങളിൽ പലതും ആദ്യഘട്ടത്തിലാണ് ഉൾപ്പെടുന്നത്.അവസാന ഘട്ട പ്രവാചരണത്തിലും അത്യന്തം വീറും വാശിയും ഇത്തവണ പ്രകടമായിരുന്നു. ( gujrat election first phase tomorrow )

ത്രികോണ മത്സരം നടക്കുന്ന ഇത്തവണ ഗുജറാത്തിൽ കാര്യങ്ങൾ സങ്കീർണ്ണമാണ്. 89 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 788 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ബിജെപിയുടെ കോട്ടയായ നഗര മണ്ഡലങ്ങളും, പറമ്പരാഗതമായി കോൺഗ്രസ്സിന് ഒപ്പം നിൽക്കുന്ന സൗരാഷ്ട്ര മേഘലയും, ആം ആദ്മി ശക്തി കേന്ദ്രമായ സൂറത്തും ഉൾപ്പെടുന്നതാണ് ആദ്യ ഘട്ടം.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ പ്രചാരണത്തിനു എത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ, രാവണനോട് ഉപമിച്ച് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ പരാമർശമാണ് പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിൽ ബിജെപി ആയുധമാക്കിയത്. വോട്ടിലൂടെ കോൺഗ്രസിനോട് പ്രതികാരം ചെയ്യണമെന്നും കോൺഗ്രസിനെ ഗുജറാത്തിൽ നിന്നും പുറത്താക്കണമെന്നും ആണ് ബിജെപി യുടെ ആഹ്വാനം.
എന്നാൽ 2002 ലെ കലാപത്തെ ഓർമ്മപ്പെടുത്തി അമിത് ഷാ നടത്തിയ പ്രസംഗമാണ് കോൺഗ്രസ് പ്രചരണ വിഷയമാക്കിയത്.

സ്വാധീനമുള്ള സീറ്റുകൾ ഉറപ്പാക്കാനായി കരുതലോടുള്ള പ്രചാരണമാണ് അവസാന ദിനം ആംആദ്മി പാർട്ടി നടത്തിയത്. മോർബി ദുരന്തം, ജി എസ് ടി, കാർഷിക പ്രശ്‌നങ്ങൾ, തൊഴിലില്ലായ്മ, പെൻഷൻ പദ്ധതി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളിൽ പ്രതിരോധത്തിലാണെങ്കിലും, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിത്തട്ടിൽ നടത്തിയ പ്രചാരണത്തിൽ എല്ലാം മറികടക്കാൻ ആകും എന്ന ആത്മവിശ്വാസം അവസാന ഘട്ടത്തിലും ബിജെപിക്കുണ്ട്.

Story Highlights: gujrat election first phase tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top