Advertisement

ഇന്ത്യ-ചൈന ഭായ് ഭായ്: ഉഭയകക്ഷി വ്യാപാരത്തിൽ അമേരിക്കയെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി

May 13, 2024
2 minutes Read

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി സ്ഥാനത്ത് അമേരിക്കയെ പിന്തള്ളി വീണ്ടും ചൈന ഒന്നാമത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്ന് 100 ബില്യൺ ഡോളർ കടന്നതാണ് ഇതിന് കാരണം. രണ്ട് വർഷത്തിന് ശേഷമാണ് അമേരിക്കയെ പിന്തള്ളി ചൈന മുന്നിലെത്തുന്നത്. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റീവിൻ്റേതാണ് കണക്ക്.

2022, 2023 സാമ്പത്തിക വർഷങ്ങളിൽ അമേരിക്കയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. അതിന് മുൻപ് 2021 ൽ ചൈനയായിരുന്നു ഒന്നാമത്. ചൈനയുമായി ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ 118.4 ബില്യൺ ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരം നടത്തിയെന്നാണ് കണക്ക്. ഇതിൽ 101.7 ബില്യൺ ഡോളറും ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയാണ്. 16.67 ബില്യൺ ഡോളറിൻ്റെ കയറ്റുമതിയും നടന്നിട്ടുണ്ട്.

ഇതിന് മുൻപ് 2019 ൽ 16.75 ബില്യൺ ഡോളറിൻ്റെ കയറ്റുമതി ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നടന്നിട്ടുണ്ട്. എന്നാൽ 2019 ൽ നിന്ന് 2024 ലേക്ക് എത്തുമ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ 44.7% വർധനവാണ് രേഖപ്പെടുത്തിയത്. അന്നത്തെ 70.32 ബില്യൺ ഡോളറിൽ നിന്നാണ് 2024 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇറക്കുമതി 101.7 ബില്യൺ ഡോളറിൽ എത്തിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 118.3 ബില്യൺ ഡോളറാണ് ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര ബന്ധം. അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 77.5 ബില്യൺ ഡോളിറിലേക്ക് താഴ്ന്നു. ഇറക്കുമതിയും 40.8 ബില്യൺ ഡോളറിലേക്ക് താഴ്ന്നു. കയറ്റുമതിയിൽ 1.32%, ഇറക്കുമതിയിൽ 44. കഴിഞ്ഞ അഞ്ച് വർഷമായി അമേരിക്കയുമായുള്ള വ്യാപാര ബന്ധം മുകളിലേക്കായിരുന്നു. 47.9 ബില്യൺ ഡോളറായിരുന്ന കയറ്റുമതി, പിന്നീട് 52.41 ബില്യൺ ഡോളറും 77.52 ബില്യൺ ഡോളറിലേക്കും ഉയർന്നു. ഇറക്കുമതി ആദ്യം 35.55 ബില്യൺ ഡോളറായിരുന്നു. ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയായതിനാൽ തന്നെ ഇന്ത്യക്ക് അമേരിക്കയുമായുള്ള വ്യാപാര ബന്ധം ഏറെ ഗുണകരമായിരുന്നു.

Read Also: ‘ഇന്ത്യ നൽകിയ വിമാനവും ഹെലികോപ്റ്ററും പറത്താൻ കഴിവുള്ളവർ സേനയിലില്ല’; മാലദ്വീപ് പ്രതിരോധ മന്ത്രി

ടെലികോം, സ്മാർട്ഫോൺ ഘടകങ്ങൾ, മരുന്ന്, അത്യാധുനിക സാങ്കേതിക വിദ്യ എന്നിവയായിരുന്നു ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ ഏറെയും. അതിനാൽ തന്നെ ഈ വ്യാപാര ബന്ധം വലിയ തോതിൽ സുരക്ഷാ ഏജൻസികളുടെയടക്കം നിരീക്ഷണത്തിലുമായിരുന്നു. എന്നാൽ ഇന്ത്യ ഇറക്കുമതി കുറയ്ക്കാൻ വേണ്ടി ശ്രമിച്ചു. എന്നാൽ ഇലക്ട്രിക് വാഹന നിർമ്മാണത്തിന് ആവശ്യമായ ലിഥിയം ബാറ്ററകൾക്കായി ഈ ബന്ധം തുടർന്നു.

ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ പലവഴിക്കും ശ്രമിച്ചിരുന്നു. പക്ഷേ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്ക് 4.2 ബില്യൺ ഡോളർ മൂല്യമുള്ള ടെലികോം ഉത്പന്നങ്ങളും സ്മാർട്ട്ഫോൺ ഘടകങ്ങളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ഈ ഗണത്തിൽ പെടുന്ന ഉല്പന്നങ്ങളിൽ 44 ശതമാനവും ഇതായിരുന്നു. ഇതിനുപുറമേ 3.8 ബില്യൺ ഡോളറിന്റെ ലാപ്ടോപ്പുകളും പേഴ്സണൽ കമ്പ്യൂട്ടറുകളും ഇറക്കുമതി ചെയ്തിരുന്നു.

ഇലക്ട്രോണിക് വാഹന രംഗത്തും ചൈനയെ ഇന്ത്യ വൻതോതിൽ ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യ റഷ്യ വ്യാപാര ബന്ധത്തിലും വർദ്ധന ഉണ്ടായി. 2.39 ബില്യൺ ഡോളറിൽ നിന്ന് കയറ്റുമതി 78.3% വളർന്ന് 4.2 6 ബില്യൺ ഡോളറായി. ഇറക്കുമതിയും ഇതേ സമയത്ത് 5.84 ഡോളറിൽ നിന്ന് 61.44 ബില്യൺ ഡോളറിലേക്ക് ഉയർന്നു. ഇതേ കാലത്ത് സൗദി അറേബ്യയിൽ ഇന്ത്യയിലേക്കുള്ള കയറ്റുമതി 5.56 ബില്യൺ ഡോളറിൽ നിന്ന് 11.56 ബില്യൺ ഡോളറായി ഉയർന്നു. തിരിച്ച് ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്ത ഉത്പന്നങ്ങളുടെ ആകെ മൂല്യം 28.48 ബില്യൺ ഡോളറിൽ നിന്നും 31.81 ബില്യൺ ഡോളറായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉയർന്നിരുന്നു.

Story Highlights : China has overtaken the US to become India’s new top trade partner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top