‘ഇന്നും പ്രതിഷേധിച്ചാൽ കുടുംബത്തെ തടവിലാക്കും’; ഇറാൻ താരങ്ങൾക്ക് സർക്കാരിന്റെ ഭീഷണി

ഖത്തർ ലോകകപ്പിൽ അമേരിക്കക്കെതിരെ ഇന്ന് നിർണായക മത്സരത്തിനിറങ്ങുന്ന സ്വന്തം ഫുട്ബോൾ ടീമിന് ഇറാൻ സർക്കാരിന്റെ ഭീഷണി. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യമത്സരത്തിൽ ഇറാൻ ടീം ദേശീയഗാനം ആലപിക്കാതെ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വെയ്ൽസിനെതിരെ നടന്ന രണ്ടാം മത്സരത്തിൽ ഇറാൻ ടീം അംഗങ്ങൾ ദേശീയഗാനം ആലപിക്കുകയും ചെയ്തു.(iran threatened world cup national football teams family with torture)
ഇന്നും സർക്കാർ വിരുദ്ധപ്രക്ഷോഭങ്ങളെ പിന്തുണച്ച് ദേശീയഗാനം ആലപിക്കാതിരിക്കുകയോ രാജ്യവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയോ ചെയ്താൽ കുടുംബാംഗങ്ങളെ തടവിലാക്കുമെന്നും ശിക്ഷിക്കുമെന്നുമാണ് ഭരണകൂടത്തിന്റെ താക്കീത്. ഇതിനുപിന്നാലെ ഇറാനിയൻ റവല്യൂഷണറി ഗാർഡ് പ്രതിനിധികൾ ടീം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്.
Read Also: ‘ഖത്തർ ലോകകപ്പിലും സഞ്ജു ഇഫക്ട്’; ബാനറുമായി ആരാധകർ
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിയൻ പോലീസ് പിടികൂടിയ 22കാരി മെഹ്സ അമീനി കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് ഇറാനിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. ഇന്ന് 12.30 നാണ് ഇറാൻ- യു.എസ്.എ മത്സരം. യുഎസിനെതിരെ ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ മാത്രമേ ഇറാന് പ്രീക്വാർട്ടർ സാധ്യത നിലനിർത്താൻ കഴിയൂ.
ലോകകപ്പ് വേദിയിൽ ടീമംഗങ്ങളെയും കോച്ചിനെയും നിരീക്ഷിക്കാൻ റവല്യൂഷണറി ഗാർഡ് ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്. കളിക്കാരും സ്റ്റാഫും ടീമിന് പുറത്തുള്ളവരുമായും വിദേശികളുമായും ഇടപഴകുന്നതിന് നിയന്ത്രണമുണ്ട്. താരങ്ങളുടെ കുടുംബാംഗങ്ങൾക്ക് നേരെ സർക്കാർ ഭീഷണി ഉയർത്തിയതോടെ പോർച്ചുഗീസുകാരനായ ടീം മാനേജർ കാർലോസ് ക്വിറോസ് റവല്യൂഷണറി ഗാർഡ് പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
Story Highlights: iran threatened world cup national football teams family with torture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here