ഇംഗ്ലണ്ട് -വെയിൽസ് ആദ്യ പകുതി സമനില; മറുഭാഗത്ത് അമേരിക്കയ്ക്ക് വേണ്ടി വലകുലുക്കി പുലിസിച്ച്

ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ബി ഘട്ടത്തിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കുന്നു. ഒരുഭാഗത്ത് വെയിൽസ് കരുത്തരായ ഇംഗ്ലണ്ടിനെ നേരിടുന്നു. മറുഭാഗത്ത് ഇറാന് നേരിടുന്നത് യു.എസിനേയും. ഇറാൻ- യുഎസ് മത്സരത്തിൽ അമേരിക്കയ്ക്ക് വേണ്ടി വലകുലുക്കി പുലിസിച്ച്. മത്സരത്തിന്റെ 38 ആം മിനിറ്റിൽ ക്രിസ്ത്യൻ പുലിസിക് യു.എസിന് വേണ്ടി ആദ്യ ഗോൾ നേടി.(iran-us, england-wales match first half)
എന്നാൽ ഇംഗ്ലണ്ട് -വെയിൽസ് ആദ്യ പകുതി സമനിലയിൽ കലാശിച്ചു. വെയ്ൽസിനെതിരായ മത്സരത്തിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോളടിക്കാൻ കഴിയാതെ ഇംഗ്ലണ്ട്. മത്സരത്തിന്റെ ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും കളി ഇംഗ്ലണ്ടിന്റെ വരുതിയിലായിരുന്നെങ്കിലും വല കുലുക്കാൻ കഴിഞ്ഞില്ല. 9ാം മിനിറ്റിൽ ഇംഗ്ലണ്ടിനായി സുവർണാവസരം നഷ്ടപ്പെടുത്തിയത് മാർക്കസ് റാഷ്‌ഫോർഡ് ആണ്. വെയിൽസ് ഗോൾകീപ്പർ വാർഡിന്റെ മികച്ച നീക്കവും തുണയായി.
Read Also: ‘ഖത്തർ ലോകകപ്പിലും സഞ്ജു ഇഫക്ട്’; ബാനറുമായി ആരാധകർ
അതേസമയം മൂന്ന് പോയിൻറുള്ള ഇറാൻ ജയിച്ചാലും യു.എസ് ജയിച്ചാലും അവരിലൊരാൾ പ്രീക്വാർട്ടറിലെത്തും.രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റുമായി ഇറാൻ പട്ടികയിൽ രണ്ടാമതാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് രണ്ട് പോയന്റുള്ള യുഎസ്എ നിലവിൽ മൂന്നാമതാണ്.സമനില നേടിയാലും ഇറാന് അടുത്ത റൗണ്ടിലെത്താനാകും. അങ്ങനെയെങ്കിൽ വെയിൽസിന് നാട്ടിലേക്ക് മടങ്ങാം. ഇംഗ്ലണ്ടിനെ മറികടന്നാലും വെയിൽസിന് പ്രീക്വാർട്ടർ പ്രതീക്ഷ വെക്കാനാകില്ല. എന്നാൽ ഇറാൻ-യു.എസ് മത്സരം സമനിലയിൽ കലാശിച്ചാൽ വെയിൽസിന് കാര്യമുണ്ട്. അമേരിക്ക ഇറാൻ മത്സരത്തിന്റെ ഫലം കൂടി ആശ്രയിച്ചാകും വെയിൽസിന്റെ മുന്നോട്ടുപോക്ക്.
Story Highlights: iran-us, england-wales match first half
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here